ചീത്തപറഞ്ഞതിന്‍റെ പേരില്‍ പാചകക്കാരന്റെ പ്രതികാരം; സ്കൂള്‍ അധ്യാപികയെ ഷോക്കടിപ്പിച്ചു

ചീത്തപറഞ്ഞതിന്‍റെ പേരില്‍ വീട്ടിലെ പാചകക്കാരന്‍ സ്കൂള്‍ അധ്യാപികയെ ഷോക്കടിപ്പിച്ചു. ഞായറാഴ്ച മുബൈയിലെ അന്ധേരി സബര്‍ബന്‍ മേഖലയിലാണ് സംഭവം നടന്നത്. അധ്യാപികയായ ബെത്ത് ഷെബ മോറിസ് സേത്ത് ആണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുത്ത മുബൈ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. 25കാരനായ രാജ്കുമാര്‍ സിങ് എന്ന പാചകക്കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ച ഉച്ചക്കുശേഷം സംഭവം നടന്നത്‌. പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പാചകം ചെയ്യാന്‍ വരുന്നതിനിടെ മുമ്പ് അധ്യാപിക ഇയാളെ ചീത്തപറഞ്ഞതിനുള്ള പ്രതികാരമായാണ് അക്രമണമെന്ന് പൊലീസ് പറഞ്ഞു.

also read :നിരോധിത പുകയില ഉൽപന്നം ബഹ്റൈനിലേക്ക് കടത്താൻ ശ്രമം; ഗൾഫ് പൗരൻ പിടിയിൽ

കഴിഞ്ഞ രണ്ടു വര്‍ഷമായി അധ്യാപികയുടെ ഫ്ലാറ്റിലെ പാചകക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു രാജ് കുമാര്‍ സിങ്. പലസമയത്തായി ജോലിക്കുവരുന്നതിനാല്‍ തന്നെ ഇയാള്‍ ഫ്ലാറ്റിന്‍റെ ഡുപ്ലീക്കേറ്റ് താക്കോല്‍ കരുതിയിരുന്നു. ഞായറാഴ്ച ഉച്ചക്ക് ചെറിയൊരു മയക്കത്തിനുശേഷം എഴുന്നേറ്റ സ്ത്രീ കാണുന്നത് രാജ്കുമാര്‍ സിങിനെയാണ്. കിടക്കക്ക് സമീപമുള്ള പ്ലഗ് പോയന്‍റില്‍ കുത്തിയ വൈദ്യുത കേബിളുമായാണ് ഇയാള്‍ നിന്നിരുന്നത്. ഷോക്കടിക്കാതിരിക്കാന്‍ ഇയാല്‍ കൈയില്‍ ഗ്ലൗസും അണിഞ്ഞിരുന്നു. തുടര്‍ന്ന് വൈദ്യുതി പ്രവഹിക്കുന്ന കേബിളെടുത്ത് സ്ത്രീയുടെ വലത്തെ കൈയില്‍ പിടിപ്പിച്ച് ഷോക്കടിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഇപ്പോ എന്തു തോന്നുന്നുവെന്ന് അയാള്‍ ചോദിക്കുകയും പിന്നീട് തന്നെ പ്രതി പിടിച്ചുവലിക്കുകയും തുടര്‍ന്ന് ബാലന്‍സ് തെറ്റി നിലത്ത് തലയടിച്ച് വീണുവെന്നും സ്ത്രീ പറഞ്ഞു.

also read :സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ താല്പര്യമുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കണം

ബഹളം കേട്ട് മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ 11കാരനായ മകന്‍ ഓടിയെത്തിയെങ്കിലും അക്രമം ഭയന്ന് മുറിയില്‍തന്നെ ഒളിച്ചിരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ശേഷം താന്‍ എന്താണ് ചെയ്തതെന്നും ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മാപ്പുതരണമെന്നും അയാള്‍ അപേക്ഷിച്ചുവെന്നും ക്ഷമിച്ചുവെന്ന് പറഞ്ഞശേഷം മാത്രമാണ് അയാള്‍ മടങ്ങിപ്പോയതെന്നുമാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News