റവന്യു കമ്മി ഗ്രാന്റ്സ് കേന്ദ്രത്തിന്റെ ഔദാര്യമല്ല; മുഖ്യമന്ത്രി

റവന്യു കമ്മി ഗ്രാന്റ്സ് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവമ്പാടിയിൽ നവകേരള സദസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനുണ്ടായ നഹ്സ്റ്റത്തിന്റെ പകുതിപോലും കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പൊ കിട്ടുന്നത് 1.8 ശതമാനം മാത്രമാണ്. ഡിവിസിബിൾ പൂളിലെ വിഹിതവും കുറക്കുന്നു. കേരളത്തിന്റെ നഷ്ടം 48,260 കോടിരൂപയാണ്.

ALSO READ: കുസാറ്റ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ജിഎസ്ടി വകുപ്പ് നമ്മുടെ നികുതി അധികാരത്തിന്റെ പകുതിയിലധികവും കവർന്നെടുത്തു. ജിഎസ്ടി നഷ്ടപരിഹാരം പൂർണമായും നിർത്തി. 750 കോടി രൂപ യുജിസി ശമ്പളം കേരളത്തിന് കിട്ടാനുണ്ട്. നമ്മുടെ സാമ്പത്തിക പ്രയാസങ്ങൾക്ക് കാരണം കേരളത്തോടുള്ള കേന്ദ്രത്തിന്റെ ഇത്തരം നയങ്ങളാണ്.

ALSO READ: സംസ്ഥാനം കണക്കുകൾ നൽകിയില്ല എന്ന വാദം അടിസ്ഥാനരഹിതം, കേന്ദ്രധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; മുഖ്യമന്ത്രി 

സംസ്ഥാന സർക്കാർ ഗ്യാരന്റിയിലാണ് നെൽ കർഷകർക്ക് പണം കിട്ടുന്നത്. അതിന്റെ പലിശയും ബാധ്യതയും കർഷകർക്കല്ല കേരള സർക്കാറിനാണ്. ഇതിലൊന്നും വ്യക്തമായ വിശദീകരണം കേന്ദ്ര ധനമന്ത്രി നൽകുന്നില്ല. ഇതിനു മറുപടി നൽകുന്നതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News