ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടുക്കി പൂപ്പാറ, പന്നിയാര്‍ പുഴയിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന്റെ നടപടികള്‍ ആരംഭിച്ചു. ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ആണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തുന്നത്.
ALSO READ:ഇത് പുതുചരിത്രം; കേന്ദ്രത്തിന്റെ മടയില്‍ പ്രതിഷേധ ജ്വാലയാകാന്‍ കേരളം
കഴിഞ്ഞമാസം പതിനേഴാം തീയതിയാണ് കേരള ഹൈക്കോടതി ആറാഴ്ചക്കുള്ളില്‍ പൂപ്പാറയിലെ കയ്യേറ്റങ്ങള്‍ എന്തുവിലകൊടുത്തും ഒഴിപ്പിക്കണമെന്ന് വിധി പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. കടകള്‍ പൂട്ടി ഇന്നുതന്നെ സീല്‍ ചെയ്യുമെന്നും കടകളിലെ വസ്തുവകകള്‍ എടുത്തു മാറ്റാനുള്ള സാവകാശം നല്‍കുമെന്നും വീടുകള്‍ തത്ക്കാലത്തേക്ക് ഒഴിപ്പിക്കില്ല എന്നും സബ് കളക്ടര്‍ പറഞ്ഞു.
ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ സംഘം എത്തുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഈ നടപടികള്‍ എന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. റവന്യൂ വകുപ്പിന്റെ നടപടികള്‍ തുടരുകയാണ്. സ്ഥലത്ത് മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here