മാത്യു കുഴൽനാടന്റെ കോതമംഗലത്തെ ഭൂമിയിൽ സർവേ ആരംഭിച്ചു

വിവാദ ഭൂമിയിലെ അനധികൃത റിസോർട്ട്, നികുതി വെട്ടിപ്പ്, അഡ്വക്കറ്റ് ആക്ടിന്‍റെ ലംഘനം തുടങ്ങിയ ആരോപണങ്ങളില്‍ തെളിവുകള്‍ വന്നതിന് പിന്നാലെ മാത്യു കുഴൽനാടൻ എംഎൽഎയുടെ കോതമംഗലത്തെ കുടുംബ വീടിരിക്കുന്ന ഭൂമിയിൽ സർവേ ആരംഭിച്ചു. കോതമംഗലം താലൂക്കിലെ റവന്യു സർവേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കുഴൽനാടന്റെ കോതമംഗലത്തെ കുടുംബ വീട്ടിലേക്ക് മണ്ണിട്ട് നികത്തി നേരത്തെ റോഡ് നിർമ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ഇന്ന് പരിശോധന നടത്തുന്നത്. അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന ആരോപണം പരിശോധിക്കാൻ വിജിലൻസ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന സർവേയെ കുഴൽനാടൻ സ്വാഗതം ചെയ്തിട്ടുണ്ട്.

Also Read: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസ്: ഐജി ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

അതേസമയം, മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എയുടെ ബിനാമി തട്ടിപ്പും നികുതി വെട്ടിപ്പും അന്വേഷിക്കുക എംഎല്‍എ സ്ഥാനം മാത്യു കു‍ഴല്‍നാടന്‍ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിയിച്ചുകൊണ്ട് കു‍ഴല്‍നാടന്‍റെ മൂവാറ്റുപു‍ഴയിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. ഇരുന്നോറോളം പ്രവര്‍ത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് മാത്യുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പിന്നാലെ തെളിവുകള്‍ കൈരളി ന്യൂസ് പുറത്തുകൊണ്ടുവരികായിരുന്നു. ആരോപണങ്ങള്‍ക്ക് പുറകെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജിലന്‍സിന്‍റെ നിര്‍ദേശ പ്രകാരം എംഎല്‍എയുടെ കോതമംഗലത്തെ കുടുംബവീട്ടില്‍ റവന്യു വകുപ്പിന്‍റെ അളക്കല്‍ നടപടി പുരോഗമിക്കുകയാണ്.

മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ കൂടുതല്‍ നിയമലംഘനത്തിനുളള തെളിവുകള്‍ പുറത്ത്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ മറ്റ് ജോലികൾ പാടില്ലെന്നാണ് നിയമം. എന്നാൽ കുഴൽ നാടൻ റിസോർട്ട് നടത്തിപ്പും അഭിഭാഷക വൃത്തിയും ഒരേ സമയം ചെയ്തു. ഇത് അഡ്വക്കറ്റ് ആക്ടിന്‍റെ നഗ്നമായ ലംഘനമാണ്.

അഭിഭാഷക വൃത്തി ചെയ്യുന്നതിനു‍‍ള്ള ഉടമ്പടി ആയ സന്നദ് സസ്പെന്‍റ് ചെയ്ത് വേറെ ജോലി ചെയ്യാം എന്നിരിക്കെയാണ് അഡ്വക്കറ്റ് ആക്ട് ലംഘിച്ചുള്ള കു‍ഴല്‍ നാടന്‍റെ ബിസിനസ്.

Also Read: അനധികൃത റിസോര്‍ട്ട്, നികുതി വെട്ടിപ്പ്: മാത്യു കു‍ഴല്‍നാടന്‍ എംഎല്‍യുടെ ഓഫീസില്‍ ഡിവൈഎഫ്ഐ മാര്‍ച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News