കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ കണിമംഗലം സോണൽ ഓഫീസിലെ ഇൻസ്പെക്ടർ നാദിർഷയാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ തൃശൂർ വിജിലൻസ് സംഘം പിടികൂടിയത്.
കണിമംഗലം സ്വദേശിയുടെ പക്കൽ നിന്നും വീടിന്റെ വസ്തു അവകാശം മാറ്റുന്നതിനായിട്ടാണ് ഇയാൾ 2000 രൂപ കൈക്കൂലിയായി വാങ്ങിയത്. തൃശ്ശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്ടറാണ് വിജിലൻസ് പിടിയിലായ നാദിർഷ. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കണിമംഗലം സോണൽ ഓഫീസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു.ഓണർഷിപ്പ് മാറ്റുന്നതിനായി ഉദ്യോഗസ്ഥൻ 2000 രൂപ ആവശ്യപ്പെട്ടു . തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിച്ചു. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 2000 രൂപ കൈ പറ്റുന്നതിനിടെയാണ് നാദിർഷയെ പിടികൂടിയത്. ഡിവൈഎസ്പി ജിം പോൾ സി ജി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Also Read: തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ നഴ്സുമാർ സമരത്തിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here