മേപ്പാടിയില്‍ ജില്ലാ ഭരണകൂടം നല്‍കിയ അരിയല്ല, ഒരു പഞ്ചായത്തില്‍ മാത്രം ഇങ്ങനെയൊരു പ്രശ്നം വന്നത് അന്വേഷിക്കും: മന്ത്രി കെ രാജന്‍

മേപ്പാടിയില്‍ രണ്ടുകുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പ്രതികരിച്ച് റെവന്യു മന്ത്രി കെ രാജന്‍. മേപ്പാടി പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ കീടങ്ങള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയതില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് എന്‍ക്വയറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജില്ലാ ഭരണകൂടം രണ്ട് തരത്തിലുള്ള അരികളാണ് അവസാനം വിതരണം ചെയ്തത്. ആ അരികളില്‍ ഓരോ പഞ്ചായത്തിനും കൊടുത്തതിന് കൃത്യമായ കണക്കുണ്ട്. അരിയില്‍ ഒരുവിധത്തിലുള്ള പ്രശ്‌നമില്ലായെന്ന് ബോധ്യമുള്ളതാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: കോണ്‍ഗ്രസും ബിജെപിയും പണമൊഴുക്കി വോട്ട് പിടിക്കുന്നു; കള്ളപ്പണത്തില്‍ കോണ്‍ഗ്രസിന്റെ കള്ളം പൊളിഞ്ഞുവെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഇതിനോടൊപ്പം അരിവിതരണം ചെയ്ത ഒരിടത്തും പ്രശ്‌നമുണ്ടായിട്ടില്ല. മറ്റിടങ്ങളില്‍ ഇല്ലാത്ത പ്രശ്‌നം ഒരു പഞ്ചായത്തില്‍ മാത്രം എങ്ങനെയാണ് ഉണ്ടാകുകയെന്നും മന്ത്രി ചോദിക്കുന്നു.

ALSO READ: പാലക്കാട്ടെ കള്ളപ്പണ വിവാദം തിരിച്ചടിയാകുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം; പ്രതികരിക്കാതെ നേതാക്കൾ

മൈദയും റവയും സോയാബീനും അവസാനം വിതരണം ചെയ്തിട്ടില്ല. അരി മാത്രമാണ് നല്‍കിയിട്ടുള്ളത്. അവിടെ കൊണ്ടുവന്ന ജില്ലാ ഭരണകൂടത്തിന്റെ അരിക്ക് ഒരു പ്രശ്‌നവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: സക്സസ് സേന; രഞ്ജിയിൽ കേരളത്തിന് യുപിക്കെതിരെ 117 റൺസിന്റെ വിജയം

മന്ത്രിയുടെ വാക്കുകള്‍:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News