സർക്കാർ വാക്ക് പാലിച്ചിരിക്കുന്നു, ശ്രുതി ഇനി റവന്യൂ കുടുംബത്തിലെ അംഗം; മന്ത്രി കെ രാജൻ

ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെടുകയും പിന്നീട് പ്രതിശ്രുത വരൻ വാഹനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്ത് ജീവിതത്തിൽ ഒറ്റക്കായി പോയ ശ്രുതിയ്ക്ക് സർക്കാർ നൽകിയ വാക്ക് പാലിച്ചെന്ന് റവന്യൂമന്ത്രി കെ. രാജൻ. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി ശ്രുതിയുടെ നിയമനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ശ്രുതി റവന്യൂ കുടുംബത്തിലെ അംഗമാണ് ഇനിയെന്നും വയനാട് ജില്ലയിൽ തന്നെ ക്ലാർക്ക് തസ്തികയിൽ ശ്രുതി ജോലിയ്ക്ക് കയറുമെന്നും മന്ത്രി തൻ്റെ കുറിപ്പിൽ പറഞ്ഞു.

ALSO READ: ശ്രുതിക്ക് സർക്കാർ ജോലി; റവന്യു വകുപ്പിൽ ക്ലർക്കായി നിയമിച്ച് ഉത്തരവിറക്കി സർക്കാർ

മന്ത്രി കെ. രാജൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ;

ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെടുകയും പിന്നീട് പ്രതിശ്രുത വരന്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ഒറ്റക്കായി പോയ ശ്രുതിയെ ഈ സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുമെന്ന് അന്ന് കേരളത്തിന് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്. ഇനി മുതല്‍ ശ്രുതി ഞങ്ങളുടെ റവന്യൂ കുടുംബത്തിലെ അംഗമാണ്. വയനാട് ജില്ലയില്‍ തന്നെ റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രുതി ജോലിക്ക് കയറും.

ഈ സര്‍ക്കാര്‍ കൂടെയുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News