ഇടുക്കിയിൽ സുപ്രീംകോടതി ഉത്തരവ് മറികടന്ന് തുറന്ന കടകൾ റവന്യൂ സംഘം പൂട്ടി സീൽ ചെയ്തു

ഇടുക്കിയിൽ സുപ്രീംകോടതി ഉത്തരവ് മറികടന്ന് തുറന്ന കടകൾ രാത്രിയിൽ റവന്യൂ സംഘം പൂട്ടി സീൽ ചെയ്തു.ഇന്ന് ഉച്ചയോടു കൂടിയാണ് പൂപ്പാറയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൂട്ടിച്ച രണ്ട് കടകൾ തുറന്നത്. ഹൈക്കോടതി ഉത്തരവിനെ മറികടക്കുവാൻ സുപ്രീംകോടതിയെ സമീപിച്ച വ്യാപാരികളാണ് കട തുറന്നത്. കഴിഞ്ഞദിവസം സുപ്രീംകോടതി തൽസ്ഥിതി തുടരുവാൻ ഉത്തരവിട്ടിരുന്നു. ഇതിനെ മറികടന്നാണ് ഇന്ന് ഉച്ചയോട് കൂടി കടകൾ തുറന്നത്.

ALSO READ : അർജുന്റെ വീട്ടിലെത്തി മനാഫ് ; ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഒന്നുമുണ്ടാകില്ലെന്ന് കുടുംബത്തിന് ഉറപ്പ് നൽകി

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടുമ്പൻചോല തഹസിൽദാർ തുറന്ന കടകൾ സീൽ ചെയ്യുവാൻ വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടു. പോലീസ് സഹായത്തോടുകൂടി രാത്രി റവന്യൂ സംഘം സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചു. ശാന്തൻപാറ വില്ലേജ് ഓഫീസ് അധികൃതരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടകൾ പൂട്ടി സീൽ ചെയ്തത്. പൂപ്പാറ ടൗണിൽ പ്രവർത്തിച്ചിരുന്ന താമരപള്ളി ബാബുവിന്റെ ഉടമസ്ഥതയിലുള്ള കടയാണ് ആദ്യം അടപ്പിച്ചത്.

തുടർന്ന് പൂപ്പാറ സ്വദേശി സെൽവത്തിന്റെ ഉടമസ്ഥതയിലുള്ള പി എം എസ് ഹോട്ടൽ എന്ന സ്ഥാപനവും അടപ്പിച്ചു. സ്ഥാപന ഉടമകളോട് നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുവാനാണ് റവന്യൂ വകുപ്പ് അധികൃതർ പോലീസിനോട് നിർദ്ദേശിച്ചിട്ടുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News