തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി വാട്സാപ്പ് പുതിയ റിവേഴ്സ് ഇമേജ് സെർച്ച് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ ആപ്ലിക്കേഷനിൽ മുമ്പ് തന്നെ ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇപ്പോൾ ഇത് വാട്ട്‌സ്ആപ്പ് വെബ് ബീറ്റയിൽ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്.
വാട്ട്‌സ്ആപ്പ് വഴി ലഭിക്കുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്തതാണോ, യാഥാർഥ്യവുമായി ബന്ധമുള്ളതാണോ എന്ന് വേഗത്തിൽ ഉപയോക്താക്കൾക്ക് മനസിലാക്കാൻ പുതിയ ഫീച്ചർ സഹായകമാകും.
Also Read: ജെൻ സീ കഴിഞ്ഞു, ജെൻ ആൽഫ കഴിഞ്ഞു ഇനി ജനിക്കുന്ന കുട്ടികൾ ജെന്‍ ബീറ്റ
വാട്ട്‌സ്ആപ്പിനുള്ളിൽ തന്നെ ഫീച്ചർ ലഭ്യമാകും എന്നതിനാൽ തന്നെ പുതിയ ഫീച്ചർ എത്തുന്നതിലൂടെ റിവേഴ്സ് സെർച്ച് ചെയ്യുന്നതിനായി ചിത്രം ഡൗൺലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.
റിവേഴ്സ് ഇമേജ് സെർച്ച് ഫീച്ചർ തെരഞ്ഞെടുക്കുമ്പോൾ വാട്ട്‌സ്ആപ്പ് പ്രസ്തുത ചിത്രം ഗൂഗിളിലേക്ക് അപ്‌ലോഡ് ചെയ്യുകയും, ഡിഫാൾട്ട് ആയി ഉപയോഗിക്കുന്ന ബ്രൗസർ വഴി തെരയുകയും ചെയ്യും.
Also Read: ഐ ഫോൺ 17 പ്രോ ഡിസൈൻ ലീക്കായി; ഗൂഗിൾ പിക്സൽ 9 പ്രോക്ക് സമാനമായ ക്യാമറ മൊഡ്യൂൾ
റിവേഴ്സ് ഇമേജ് സെർച്ചിങ് പൂർണമായും ഗൂഗിൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ തന്നെ ചിത്രത്തിൻ്റെ ഉള്ളടക്കങ്ങളിലേക്ക് വാട്ട്‌സ്ആപ്പിന് ആക്‌സസ് ഉണ്ടായിരിക്കുകയില്ല.
മുമ്പ് iOS ആപ്പിൽ ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ വാട്ട്സാപ്പ് കൂട്ടിച്ചേർത്തിരുന്നു. ആശയവിനിമയത്തിനും ഡോക്യുമെൻ്റ് കൈമാറ്റത്തിനുമുള്ള സമഗ്രമായ പ്ലാറ്റ്‌ഫോമായി വാട്ട്‌സ്ആപ്പിനെ മാറ്റുന്നതിനായാണ് പുതിയ ഫീച്ചർ വാട്സാപ്പ് കൂട്ടിച്ചേർത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here