റിവ്യൂ ബോംബിങ് ഹർജി ഫെബ്രുവരി 13ലേക്ക്‌ മാറ്റി

സിനിമ പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാനുള്ള വെബ്പോർട്ടൽ തയാറാക്കുന്നതിൽ തീരുമാനം അറിയിക്കാൻ അമിക്കസ് ക്യൂറി സമയം തേടി. റിവ്യൂ ബോംബിങുമായി ബന്ധപ്പെട്ട് രണ്ടാഴ്‌ച സമയം തേടിയതിനെ തുടർന്ന് ഹർജി ഫെബ്രുവരി 13ന് പരിഗണിക്കാനായി മാറ്റി.

ALSO READ: വെട്രിമാരൻ ചിത്രം ‘വിടുതലൈ’ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

കോടതി അമിക്വസ് ക്യൂറിക്ക് നൽകിയ നിർദ്ദേശം അനുസരിച്ച് റിവ്യൂ ബോംബിങ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുതകുന്ന തരത്തിൽ പൊലീസ് മേധാവി സമർപ്പിച്ച പ്രോട്ടോകോളുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കണം. സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നെഗറ്റീവ് റിവ്യൂകൾക്കെതിരെ നൽകിയ ഹർജിയാണ് ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പരിഗണനയിലുള്ളത്. ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിനെതിരെയായിരുന്നു ഇത്ത്രമേ മോശം അഭിപ്രായയങ്ങൾ വന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News