ലിയോ സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ വ്യക്തിയാണ് സത്യേന്ദ്ര. സിനിമയെ കുറിച്ചുള്ള ചില കൃത്യമായ നിരീക്ഷണങ്ങൾ അന്ന് അദ്ദേഹം തമിഴ് മാധ്യമങ്ങൾക്ക് നൽകിയിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ എല്ലാ സിനിമകൾക്കും സത്യേന്ദ്രയുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മാധ്യമങ്ങൾ തിടുക്കം കൂട്ടി. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തിയപ്പോൾ സത്യേന്ദ്ര പറഞ്ഞ ചില പരാമർശങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾക്ക് വിധയേമാകുന്നത്.
പുലിമുരുകനാണ് താൻ കണ്ട ബെസ്റ്റ് മൂവി എന്നാണ് സത്യേന്ദ്ര പറയുന്നത്. മികച്ച വിജയം സ്വന്തമാക്കിയ കണ്ണൂർ സ്‌ക്വാഡ്, കാതൽ ഇതൊന്നും തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ സത്യേന്ദ്ര കാതൽ ഇന്റർവലിന് എഴുന്നേറ്റു പോന്നുവെന്നും ക്യാമറ മൂവ്മെന്റ് ഇല്ലാത്തതു കൊണ്ട് സിനിമയായി തോന്നിയില്ലെന്നും വിമർശിച്ചു. ഇത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ വലിയ വിമർശനമാണ് സത്യേന്ദ്രയ്‌ക്കെതിരെ ഉയരുന്നത്.
‘ലിയോയിൽ വിജയും തൃഷയും മൂന്നാറിൽ എങ്ങനെ പരിചയപ്പെട്ടു? പ്രേമമായി എന്നൊക്കെ വിഷ്വലി കാണിക്കണം. അവിടെ ഒരു സോങ്ങ് വെക്കണം. അതുപോലെ ഹൈനക്ക് ഭക്ഷണം കൊടുക്കുന്നത് എന്തുകൊണ്ട് കാണിച്ചില്ല? അവരുടെ ഫാമിലി റിലേഷൻ കാണിച്ചില്ല. ലോകേഷ് കനകരാജ് മോശം സംവിധായകനാണ്. ഓരോ സിനിമയിലും ഓരോ സ്റ്റാർസിനെ കൊണ്ട് വരുന്നു. എൽ സി യു അല്ല അത് ഐ സി യു’, ഐ എഫ് എഫ് കെയിൽ വെച്ച് സത്യേന്ദ്ര പറഞ്ഞു.
അതേസമയം, വലിയ വിമർശനമാണ് സിനിമാ പ്രേമികളിൽ നിന്ന് ഇയാൾക്കെതിരെ വരുന്നത്. കൃത്യമായ പൊളിറ്റിക്സ് പുലർത്തുന്ന ചിത്രമാണ് കാതൽ. മലയാള സിനിമയിൽ വിപ്ലവാത്മക മാറ്റം വരുത്തിയ ഈ സിനിമയെ ഒരു യഥാർത്ഥ പ്രേക്ഷനും തള്ളിപ്പറയാൻ കഴിയില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here