ചെഗുവേരയും ലെനിനുമടങ്ങുന്ന വിപ്ലവ നേതാക്കള്‍ എഐ ടൂളിലൂടെ കേരളത്തിന്‍റെ മണ്ണില്‍

അസമത്വത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പോരാടിയ കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാക്കളെ കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. മനുഷ്യര്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ജീവന്‍ വെടിഞ്ഞ ഈ നേതാക്കള്‍ ഇന്നും ജിവിച്ചിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഒരിക്കലെങ്കിലും വന്നേനെ. അത്തരത്തില്‍  കേരളത്തില്‍ ഈ നേതാക്കള്‍ എത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ നമ്മുടെ ഇടയില്‍ നിരവധിയാണ്.

ALSO READ: “ഷാജൻ സ്കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി, ചെയ്തത് രാജ്യദ്രോഹം”; ഡിജിപിക്ക് പരാതി നൽകി പിവി അൻവർ MLA

അങ്ങനെ ആഗ്രഹിച്ച ഒരു ഇടതുപക്ഷ പ്രവര്‍ത്തകനാണ് എഐ ആർട്ടിസ്റ്റുകൂടിയായ ഷാരോൺ കതിരൂർ. തന്‍റെ ആഗ്രഹം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് ഇപ്പോള്‍  സാക്ഷാത്കരിച്ചരിക്കുകയാണ് ഷാരോണ്‍. ചെഗുവേരയും ലെനിനുമടങ്ങുന്ന നേതാക്കളെ  കേരളത്തിന്‍റെ വിവിധ ഇടങ്ങില്‍ നില്‍ക്കുന്ന അതിമനോഹരമായി ചിത്രങ്ങളാണ് എഐ ടൂളിലൂടെ ഷാരോൺ സൃഷ്ടിച്ചിരിക്കുന്നത്.

ALSO READ: ചന്ദ്രയാൻ 3 യുടെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ചെഗുവേര, സ്റ്റാലിന്‍, ലെനിന്‍, ഫിദല്‍ കാസ്ട്രോ, കാ‍ള്‍ മാര്‍ക്സ് തുടങ്ങിയ നേതാക്കള്‍ നമ്മുടെ വയലേലകളിലും കവലകളിലും ചെങ്കൊടിക്കു കീ‍ഴിലും നില്‍ക്കുന്നതായണ് ഷാരോണ്‍ ചിത്രങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഇതിനോടകം ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

നേരത്തെ  ഫുട്ബോൾ താരങ്ങളുടെയും, ക്രിക്കറ്റ്‌ താരങ്ങളുടെയും കുട്ടികാലം ക്രീയേറ്റ് ചെയ്ത് ഷാരോൺ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News