വനിത ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; മമത സര്‍ക്കാരിന് അന്ത്യശാസനവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍

വനിത ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മമത സര്‍ക്കാരിന് അന്ത്യശാസനവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍.ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. നിരാഹരസമരം തുടരുന്ന ഡോക്ടര്‍മാരെ ഇതുവരെ സന്ദര്‍ശിക്കാന്‍ മമത തയാറായിട്ടില്ല.

കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരാണ് കടുത്ത നടപടിയിലേക്ക് ഒരുങ്ങുന്നത്.ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 22 മുതല്‍ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുമെന്ന് മമത സര്‍ക്കാരിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

Also Read : ലാപ്ടോപ്പുകൾക്കും കംപ്യൂട്ടറുകൾക്കും ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം

മുഖ്യമന്ത്രി മമത ബാനര്‍ജി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കണണെമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.എന്നാല്‍ രണ്ട് മാസമായിട്ടും സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മമത സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല.മറ്റു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബലാത്സംഗത്തിനിരയായ ജൂനിയര്‍ ഡോക്ടര്‍ക്ക് നീതിലഭിക്കുക, തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക,സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ നീക്കം ചെയ്യുക എന്നിവയാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐ ക്ക് ഇതുവരെയും ആയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News