കൊൽക്കത്തയിൽ ആർജി കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗക്കേസ് ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് അർഹതപ്പെട്ട ശിക്ഷ ലഭിക്കണമെന്ന് പ്രതിയായ സഞ്ജയ് റോയിയുടെ അമ്മ. ‘മൂന്ന് പെൺകുട്ടികളുടെ അമ്മയാണ് ഞാനും എന്റെ മകന് വധശിക്ഷ ലഭിച്ചാലും അംഗീകരിക്കും’ എന്നും സഞ്ജയുടെ അമ്മ മാലതി റോയ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതുവരെ ലോക്കപ്പിലോ കോടതിയിലോ പോയി മകനെ കണ്ടിട്ടില്ല. ആരോപണങ്ങൾ ശരിയല്ലെന്ന് കണ്ടെത്തിയാൽ കാണാൻ പോകുമായിരുന്നു എന്നും സഞ്ജയുടെ അമ്മ പറഞ്ഞു.
Also Read: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി ബംഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നിഗമനം
ഈ കേസിന് പിന്നാലെ കുടുംബം നിരന്തരമായി വേട്ടയാടപ്പെടുകയാണെന്ന് സഞ്ജയുടെ സഹോദരി പറഞ്ഞു. കം സഞ്ജയ് ഒറ്റയ്ക്ക് ചെയ്തുവെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും കൂട്ടാളികൾ ഉണ്ടായിരുന്നിരിക്കാമെന്നും സഹോദരി കൂട്ടിച്ചേർത്തു.
2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ആർജി കാർ മെഡിക്കൽ കോളേജിലെ ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകത്തിന് മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു.
Also Read: കെജ്രിവാളിനെ ആക്രമിച്ചത് ബിജെപി സ്ഥാനാർഥിയുടെ അനുയായികൾ തന്നെയെന്ന് അതിഷി; പരാതി നൽകി ബിജെപി
കുറ്റപത്രത്തില്‍ കൂട്ട ബലാത്സംഗത്തെ കുറിച്ച് പരാമര്‍ശിക്കാത്തതിനാല്‍ സഞ്ജയ് റോയ് ഒറ്റയ്ക്കാണ് അക്രമം നടത്തിയതെന്നാണ് സൂചിപ്പിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പീഡനത്തിനിരയായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. യുവ ഡോക്ടറുടെ ശരീരത്തില്‍ ആന്തരികമായി 25 മുറിവുകളും ശരീരത്തിന് പുറത്തും പരിക്കുകളുമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അതേ ദിവസം പുലര്‍ച്ചെ 4.03ന് സഞ്ജയ് സെമിനാര്‍ മുറിയിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയിലൂടെ കണ്ടെത്തിയത്. അരമണിക്കൂറിന് ശേഷം ഇയാള്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. കുറ്റം നടന്ന സ്ഥലത്ത് നിന്നും സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും കൊല്‍ക്കത്ത പൊലീസ് കണ്ടെടുത്തിരുന്നു. നിർഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here