ആര്‍ജിവി കണ്ടെത്തിയ സാരീീ… ഗേളിന് പിറന്നാളാഘോഷം; വമ്പന്‍ വിരുന്നൊരുക്കി സംവിധായകന്‍, വീഡിയോ

ഇന്‍സ്റ്റാ റീലിലൂടെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ കണ്ടെത്തിയ സാരീ ഗേള്‍ ശ്രീലക്ഷ്മി എന്ന ആരാധ്യദേവിയുടെ പിറന്നാളിന് വമ്പന്‍ വിരുന്ന് ഒരുക്കിയിരിക്കുകയാണ് അദ്ദേഹം. നവംബര്‍ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ നാലു ഭാഷകളിലായി റിലീസിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് മലയാളി മോഡലും നടിയുമായി ആരാധ്യദേവിയാണ്.

ALSO READ: ‘സ്തുതി’ പാടി സുഷിൻ ശ്യാം; ‘ബൊഗൈൻവില്ല’യ്ക്കായി മലയാളിയെ പിടിച്ചിരുത്തി ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും

സംവിധായകന്റെ കുടുംബവും അസോസിയേറ്റുകളും ഉള്‍പ്പെടെ പങ്കെടുത്ത പിറന്നാള്‍ വിരുന്ന് ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ഓഫീസിലാണ് സംഘടിപ്പിച്ചത്. രവി വര്‍മ നിര്‍മിച്ച് ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതാണ് കഥ.

ALSO READ: ബലാത്സംഗ കേസ്; നടന്‍ സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ആരാധ്യദേവി അവതരിപ്പിക്കുന്ന കഥാപാത്രത്തെ നായകനായ സത്യായാദുവിന്റെ കഥാപാത്രം കാണുന്നതും അമിതമായ അഭിനിവേശം പിന്നീട് അപകടമാകുന്നതുമാണ് ചിത്രത്തിന്റെ കഥ. ആര്‍ജിവിയുടെ ഓഫീസായ ഡെന്‍ നടത്തിയ കോര്‍പ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യദേവിയും സത്യായാദുവും ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആരാധ്യദേവിയുടെ പിറന്നാളാഘോഷത്തിന്റെ മുഴുവന്‍ വീഡിയോയും ആര്‍ജിവി പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News