പിഞ്ചുകുഞ്ഞിന് ശ്വാസതടസം; തൊണ്ടയില്‍ കുടുങ്ങി കൊമ്പന്‍ ചെല്ലി

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ വലിയ ചെല്ലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. ശ്വാസതടസത്തെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൊമ്പന്‍ചെല്ലി വണ്ടിനെ കണ്ടെത്തിയത്. കണ്ണൂര്‍ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയുമായി രക്ഷിതാക്കള്‍ എത്തിയത്.

Also Read : ഉത്ര കേസ് : ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാനാവാതെ സൂരജ്

കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെത്തിച്ച കുഞ്ഞിന് നല്‍കിയ പ്രാഥമിക ചികിത്സയില്‍ മാറ്റം ഉണ്ടാകാത്തതിനെ തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി ചെയ്തപ്പോഴായിരുന്നു കൊമ്പന്‍ചെല്ലിയെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Also Read : ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികളെ ചേര്‍ത്തുപിടിച്ച് ഹൃദയ കൈരളി

ഉടന്‍തന്നെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗവും കുട്ടികളുടെ ഇഎന്‍ടി വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയില്‍ നിന്നും ചെല്ലിയെ പുറത്തെടുക്കുകയായിരുന്നു. കുട്ടി ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News