പാചകം ചെയ്യുന്ന എല്ലവര്‍ക്കുമുള്ള ഒരു പ്രധാനപ്രശ്‌നമാണ് ചോറ് വയ്ക്കുന്നത്. അരി വെന്തുകിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇനി ചോറ് വയ്ക്കുന്നതോര്‍ത്ത് ആരും ടെന്‍ഷനടിക്കണ്ട.
ചില എളുപ്പവഴിയകള്‍ പ്രയോഗിച്ചാല്‍ ചുരുങ്ങിയ ഗ്യാസില്‍ വളരെ പെട്ടന്ന് തന്നെ അരി വേവിച്ചെടുക്കാന്‍ കഴിയും. അരി നന്നായി കഴുകിയതിനു ശേഷം അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുകയാണ് ഇതിനു പ്രതിവിധി.
Also Read : വെറും മൂന്നേ മൂന്ന് ചേരുവകള്‍ മാത്രം മതി ! പഞ്ഞിപോലത്തെ സോഫ്റ്റ് ഹല്‍വ റെഡി
കഴുകിയ അരി ഒരു സ്റ്റീല്‍ പാത്രത്തിലോ അലുമിനിയം പാത്രത്തിലേക്കോ മാറ്റി അരി പൂര്‍ണമായും മുങ്ങിനില്‍ക്കുന്ന ലെവലില്‍ വെള്ളം ഒഴിച്ചതിനു ശേഷം അടച്ചുവയ്ക്കുക. അരമണിക്കൂറിനു ശേഷം സാധാരണ പോലെ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം.
ഇങ്ങനെ ചെയ്താല്‍, സാധാരണ അരി വേവാന്‍ എടുക്കുന്ന സമയത്തിന്റെ പാതിസമയം കൊണ്ട് അരി വെന്ത് ചോറായി കിട്ടും. ഇനിമുതല്‍ ചോറ് വയ്ക്കുമ്പോള്‍ ഈ എളുപ്പവഴി ഒന്ന് പരീക്ഷിച്ച് നോക്കൂ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here