ചര്‍മ്മം തിളങ്ങാന്‍ അരിപ്പൊടി സ്‌ക്രെബ്; എളുപ്പത്തില്‍ എങ്ങിനെ തയ്യാറാക്കാം?

ചര്‍മ്മസംരക്ഷണത്തിന് അരിപ്പൊടിക്ക് വളരെ പ്രാധാന്യമുണ്ട്. ചര്‍മത്തിലെ മൃതകോശങ്ങള്‍, അഴുക്ക്, അധിക എണ്ണ, മറ്റ് മാലിന്യങ്ങള്‍ എന്നിവ ഫലപ്രദമായി ഇല്ലാതാക്കി സുഷിരങ്ങള്‍ ആഴത്തില്‍ ശുദ്ധീകരിക്കാനും ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനും സഹായിക്കും.

അരിപ്പൊടി ഫെയ്‌സ് സ്‌ക്രബിനു വേണ്ട ചേരുവകള്‍

അരിപ്പൊടി

തേന്‍

നാരങ്ങ നീര്

വെള്ളം അല്ലെങ്കില്‍ റോസ് വാട്ടര്‍

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും തേനും നാരങ്ങ നീരും ഒരു ബൗളില്‍ മിക്‌സ് ചെയ്യുക. ഇതിലേക്ക് കുറച്ച് വെള്ളം അല്ലെങ്കില്‍ റോസ് വാട്ടര്‍ ചേര്‍ക്കുക. നല്ല കട്ടിയാകുമ്പോള്‍ മുഖത്ത് പുരട്ടുക. 1-2 മിനിറ്റ് മുഖത്ത് പതിയെ മസാജ് ചെയ്യുക. 5 മിനിറ്റിനുശേഷം കഴുകി കളയുക. അതിനുശേഷം മോയിസ്ച്യുറൈസര്‍ പുരട്ടുക. ആഴ്ചയില്‍ 2-3 തവണ ചെയ്യുക. മുഖത്ത് പുരട്ടുന്നതിനു മുന്‍പ് എപ്പോഴും ഒരു പാച്ച് ടെസ്റ്റ് നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News