നെല്ല് സംഭരണ പ്രതിസന്ധി; കേരള ബാങ്കുമായി സഹകരിക്കാന്‍ ധാരണ

സപ്ലൈക്കോയിലെ നെല്ല് സംഭരണ പ്രതിസന്ധി പരിഹരിക്കാന്‍ കേരള ബാങ്കുമായി സഹകരിക്കാന്‍ ധാരണ. കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യുന്നതിന് സ്ഥിരം സംവിധാനമുണ്ടാക്കാന്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. അതേസമയം നിലവിലെ കുടിശിക ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്ന് തന്നെ വായ്പയെടുത്ത് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

Also Read: ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണി; ആത്മഹത്യ ചെയ്യും; ബൈജൂസിനെതിരെ വീഡിയോയുമായി ജീവനക്കാരി

കണ്‍സോഷ്യത്തില്‍ നിന്ന് തന്നെ 400 കോടി രൂപ വായ്പയെടുത്ത് ആഗസ്റ്റ് 10ന് മുന്‍പ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. കണ്‍സോഷ്യവുമായുള്ള കരാറവസാനിപ്പിച്ച ശേഷം, അടുത്ത തവണ മുതല്‍ കേരള ബാങ്കില്‍ നിന്നാകും കടമെടുപ്പ്. വായ്പയ്ക്ക് സ്ഥിരം സംവിധാനം ഉണ്ടാക്കാന്‍ സപ്ലൈകോയും കേരള ബാങ്ക് അധികൃതരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തുടര്‍നടപടികള്‍ക്കായി അടുത്തമാസം ഏഴിന് ഉന്നതല ഉദ്യോഗസ്ഥര്‍ യോഗംചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News