ഫ്രിഡ്ജിൽ വെച്ച ചോർ ചൂടാക്കാതെ കഴിക്കല്ലേ! നമ്മൾ പലരും പലപ്പോഴും കേൾക്കുന്ന ഒരു വാചകമാണിത്. ചില ആഹാര സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ അതിന്റെ പോഷകഗുണങ്ങൾ നഷ്ടമാകുമെന്ന പൊതുധാരണ മൂലമാണ് ഇങ്ങനെ പലരും പറയാറ്. ഇതിലെന്തെങ്കിലും കഴമ്പുണ്ടോ?
അങ്ങനെ ചോദിച്ചാൽ, ചോറിന്റെ കാര്യത്തിലേക്ക് വന്നാൽ, ഇതിൽ കഴമ്പില്ലെന്ന് ഉറപ്പിച്ച് പറയാം. കാരണം അതത് ദിവസങ്ങളിൽ വെച്ച ചോറിനേക്കാർ ആരോഗ്യകരം ഫ്രിഡ്ജിൽ വെച്ച ചോറിന് ആണെന്നാണ് ചില ആരോഗ്യ വിദഗ്ധർ പറയുന്നത്.
ALSO READ; രോഗങ്ങൾ ഇനി പമ്പ കടക്കും, ശീലമാക്കാം ഈ ഗോൾഡൻ മിൽക്ക്- അറിയാം ഗുണങ്ങൾ
ഒരു ദിവസം മുഴുവൻ ചോർ ഫ്രിഡ്ജിൽ വച്ചാൽ അതിന്റെ ഘടനയിൽ നിരവധി മാറ്റങ്ങൾ സംഭവിക്കും. അന്നജത്തിന് വരുന്ന രൂപാന്തരമാണ് ഇതിൽ പ്രധാനം.മാത്രമല്ല, ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ചോറിന് ഗ്ലൈസിമിക് സൂചിക കുറവായിരിക്കും എന്നതും പ്രധാനമാണ്. ഈ സമയം ചോറിൽ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയുകയും റെസിസ്റ്റന്റ് സ്റ്റാർച്ച് ആയി രൂപാന്തരപ്പെടുകയും ചെയ്യുന്നതും ചോറിന്റെ ആരോഗ്യ മേന്മ വർധിപ്പിക്കും. തണുത്ത ചോർ വളരെ പെട്ടെന്ന് ദഹിക്കും എന്നതും മറ്റൊരു പ്രത്യേകത.അതുകൊണ്ട് തണുത്ത ചോർ ഇനി കഴിക്കരുതെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ ആവരോട് തണുത്ത ചോറിൻ്റെ ആരോഗ്യ മേന്മയെപ്പറ്റി പറഞ്ഞുകൊടുക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here