ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാ താരം; ധനികരായ  10 അഭിനേതാക്കളിൽ  സൗത്ത് ഇന്ത്യൻ യുവ താരവും 

ഇന്ത്യയിലെ ഏറ്റവും ധനികരായ 10 സിനിമാ താരങ്ങളിൽ ബോളിവുഡ്. കൂടാതെ തെലുഗ് തമിഴ് താരങ്ങളും പട്ടികയിലുണ്ട്. ഇന്ത്യയുടെ സിനിമാ തലസ്ഥാനമായ മുംബൈയിലാണ് താര രാജാക്കന്മാർ വാഴുന്നത്. അതെ സമയം തമിഴ്, തെലുങ്ക്, കന്നഡ വ്യവസായങ്ങളും പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ വലിയ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. തെലുഗു യുവതാരം രാം ചാരന്റെ ആർ ആർ ആർ ആയിരം കോടി ക്ലബ്ബിൽ ഇടം നേടി ഓസ്കറിൽ വരെ കൈയ്യൊപ്പിട്ട ചിത്രമാണ്.

also read: കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനൽ സംപ്രേഷണം അവസാനിപ്പിച്ചോ? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പോസ്റ്റുകളുടെ സത്യാവസ്ഥയെന്ത്?

ഇന്ത്യൻ സെലിബ്രിറ്റികൾ ജനപ്രീതിയിൽ മുന്നേറുന്നതോടൊപ്പം വലിയ തോതിൽ ആസ്തിയും സമാഹരിക്കുന്നു. ബി-ടൗൺ താരങ്ങളും ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖരുമാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ അഭിനേതാക്കളുടെ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്.

7300 കോടി രൂപയുടെ ആസ്തിയുള്ള ഷാരൂഖ് ഖാൻ ഇന്ത്യയിലെ ഏറ്റവും ധനികനായ സിനിമാ താരം. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയ അഭിനേതാക്കളെല്ലാം മികച്ച റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലൂടെയും ബിസിനസ്സ് പ്രോജക്ടുകളിലൂടെയും സമ്പത്ത് വർധിപ്പിച്ച താരങ്ങളാണ്. ആഢംബര വീടുകൾ മുതൽ മികച്ച ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ വരെ, ഇവരുടെ വരുമാന സ്രോതസുകൾ നിരവധിയാണ്. ഷാരൂഖ് ഖാൻ ₹7300 കോടി, നാഗാർജുന ₹3310 കോടി, സൽമാൻ ഖാൻ ₹2900 കോടി, അക്ഷയ് കുമാർ ₹2500 കോടി,ഹൃത്വിക് റോഷൻ ₹2000 കോടി, ആമിർ ഖാൻ ₹1862 കോടി,രാം ചരൺ ₹1370 കോടി,സെയ്ഫ് അലി ഖാൻ ₹1200 കോടി,അമിതാഭ് ബച്ചൻ ₹1600 കോടി,രജനീകാന്ത് ₹450 കോടി എന്നിങ്ങനെയാണ് താരങ്ങളുടെ ആസ്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News