ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക ആരെന്നറിയമോ ? ആരാധകരെ ഞെട്ടിച്ച് ആ താരം മുന്നില്‍

Richest singer

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക ആരെന്നറിയമോ? പലരും ധരരിച്ചിരിക്കുന്നത് അത് ചിത്രയോ ശ്രേയ ഘോഷാല്‍ ആണ് എന്നൊക്കെയാണ്. പക്ഷേ ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക ഇവരാരുമല്ല എന്നതാണ് സത്യാവസ്ഥ.

ടി-സീരീസ് നിയന്ത്രിക്കുന്ന കുമാര്‍ കുടുംബത്തില്‍ നിന്നുള്ള തുളസി കുമാറാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക എന്നതാണ് വസ്തുത. എന്നാല്‍ ബോളിവുഡിലെ സജീവ ഗായികയൊന്നുമല്ല തുളസി എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

തുളസിയുടെ ആസ്തി ഏകദേശം 25 മില്യണ്‍ ഡോളറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍, അതായത് ഏകദേശം 210 കോടി രൂപ. കുടുംബത്തിന്റെ ബിസിനസില്‍ നിന്നുള്ള വരുമാനമാണ് തുളസിയുടെ ആസ്തിയില്‍ പ്രതിഫലിച്ചിരിക്കുന്നത്.

Also Read : ‘ആദ്യമായിട്ടാണ് ഒരു ആദരവ് ലഭിക്കുന്നതെന്ന് ആ നടി കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു, ഞാന്‍ അത്ഭുതപ്പെട്ടുപോയി’: ലാല്‍ജോസ്

ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന കുടുംബ ബിസിനസിലെ തന്റെ ഓഹരിയിലൂടെയാണ് തുളസി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായികയായി മാറിയത്.

നഴ്‌സറി റൈമുകളും സ്റ്റോറികളും ഉള്‍പ്പെടെയുള്ള കുട്ടികളുടെ ഉള്ളടക്കം ഫീച്ചര്‍ ചെയ്യുന്ന ടി-സീരീസിന്റെ ഉടമസ്ഥതയിലുള്ള കിഡ്‌സ് ഹട്ട് എന്ന യൂട്യൂബ് ചാനലും തുളസിയുടെ പേരിലുണ്ട്. ഭൂല്‍ ഭുലയ്യ, റെഡി, ദബാംഗ്, കബീര്‍ സിംഗ്, സത്യപ്രേം കി കഥ തുടങ്ങിയ സിനിമകള്‍ക്കായി നിരവധി ഗാനങ്ങള്‍ തുളസി ആലപിച്ചിട്ടുണ്ട്.

രണ്ടാമത്തെ സമ്പന്നയായ ഗായികയുടെ പട്ടികയില്‍ ഉള്ളത് ശ്രേയ ഘോഷാല്‍ ആണ്. 180 കോടി രൂപ മുതല്‍ 185 കോടി രൂപ വരെയാണ് ശ്രേയ ഘോഷാലിന്റെ ആസ്തിയായി കണക്കാക്കിയിട്ടുള്ളത്. സുനിധി ചൗഹാനാണ് മൂന്നാം സ്ഥാനത്ത്, 100 കോടി രൂപ മുതല്‍ 110 കോടി രൂപ വരെയാണ് സുനിധി ചൗഹാന്റെ ആസ്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News