ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ 9 മലയാളികള്‍; യുസഫ് അലി ഏറ്റവും വലിയ സമ്പന്നനായ മലയാളി

ലോകത്തെ അതിസമ്പന്നരുടെ റാങ്കിംഗുമായി ഈ വര്‍ഷത്തെ ഫോബ്സ് ആഗോള പട്ടിക പുറത്ത്. 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ബെര്‍ണാഡ് അര്‍നോള്‍ഡാണ് ഒന്നാമത്. സെഫോറ, ലൂയി വിറ്റന്‍, ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയാണ് ബെര്‍നാഡ്. 180 ബില്യണിന്റെ ആസ്തിയുമായി ടെസ്ല, സ്പേസ് എക്‌സ്, സഹസ്ഥാപകനായ ഇലോണ്‍ മസ്‌കാണ് രണ്ടാംസ്ഥാനത്ത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 114 ബില്യണ്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്തുണ്ട്. 2,640 പേരാണ് ആകെ പട്ടികയില്‍ ഇടം പിടിച്ചിച്ചിരിക്കുന്നത്. 169 ഇന്ത്യക്കാരും പട്ടികയിലുണ്ട്.

ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് വന്നെന്നാണ് ഫോബ്സ് വിലയിരുത്തല്‍. 254 പേര്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ 150 സമ്പന്നര്‍ പട്ടികയില്‍ ആദ്യമായി ഇടം നേടി.

Also Read: ‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്’ എന്ന് പറഞ്ഞ് ആദ്യമുയര്‍ന്ന ശബ്ദങ്ങളൊന്ന് മമ്മൂട്ടിയുടേത്; കുറിപ്പ് വൈറലാകുന്നു

83.4 ബില്യണ്‍ ആസ്തിയുമായി പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ .47.2 ബില്യണുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്തും 25.6 ബില്യണ്‍ ആസ്തിയുമായി എച്ച്‌സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാര്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. അതേ സമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം തകര്‍ച്ച നേരിട്ട ഗൗതം അദാനി ലോക കോടിശ്വരന്‍മാരുടെ പട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനത്താണ്.

ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയില്‍ ആകെ ഒമ്പത് മലയാളികളാണുള്ളത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ ലോക മലയാളി.ലോകശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 497 ആം സ്ഥാനത്താണ് യൂസഫലി. 5.3 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (3.2 ബില്യണ്‍), ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (3.2 ബില്യണ്‍), ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (3 ബില്യണ്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (2.8 ബില്യണ്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്നിവരാണ് സമ്പന്നരായ മലയാളികളില്‍ ആദ്യസ്ഥാനങ്ങളില്‍. 2.2 ബില്യണ്‍ സമ്പത്തുള്ള ഡോ. ഷംഷീറാണ് ഏറ്റവും സമ്പന്നനായ യുവ മലയാളി.ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍ (1.8 ബില്യണ്‍), വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1 ബില്യണ്‍) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍.

Also Read: സജീഷും വിധു പ്രതാപും സമ്മതിച്ചിരുന്നെങ്കില്‍ മൂന്ന് പ്രാവശ്യം കല്യാണം കഴിച്ചേനെ, വൈറല്‍ കുറിപ്പുമായി സിതാര കൃഷ്ണകുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News