അതിസമ്പന്നരായ ഏഴ് മലയാളികൾ; പട്ടികയിൽ യൂസഫ് അലിയുടെ സ്ഥാനം ?

yusaff ali

രാജ്യത്തെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടി ഏഴ് മലയാളികള്‍. ഫോബ്സ് പ്രസിദ്ധീകരിച്ച പട്ടികയിൽ ആണ് ഏഴുമലയാളികൾ ഇടം നേടിയത്. മലയാളികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി ആണ് മുന്നിൽ. 39-ാം സ്ഥാനത്താണ് യൂസഫലി. 7.4 ബില്യണ്‍ ഡോളര്‍ ആണ് യൂസഫലിയുടെ ആസ്തി.

കേരളത്തില്‍ നിന്നുള്ള ഏറ്റവും ധനികനായ വ്യക്തിഗത സമ്പന്നനായി തുടര്‍ച്ചയായി ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് യൂസഫലി. പട്ടികയിൽ 37-ാം സ്ഥാനത്താണ് മുത്തൂറ്റ് ഫാമിലി. ജോര്‍ജ് ജേക്കബ്, ജോര്‍ജ് തോമസ്, സാറാ ജോര്‍ജ്, ജോര്‍ജ് അലക്‌സാണ്ടര്‍ എന്നിവരുടെ ആസ്തികള്‍ 7.8 ബില്യണ്‍ ഡോളറാണ്. കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമന്‍ അറുപതാം സ്ഥാനത്തുണ്ട്. 5.38 ബില്യണ്‍ ഡോളറാണ് കല്യാണരാമന്റെ ആസ്തി.  4.35 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 73ആം സ്ഥാനത്ത് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ സേനാപതി ഗോപാലകൃഷ്ണനുമുണ്ട്.

ALSO READ: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തിരിച്ചടി; അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ധനസഹായം റദ്ദാക്കി

95-ാം സ്ഥാനത്ത് 3.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, 3.4 ബില്യണ്‍ ആസ്തിയോടെ ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 97-ാം സ്ഥാനത്തും, 3.37 ബില്യണ്‍ ആസ്തിയോടെ ജോയ് ആലുക്കാസ് 98-ാം സ്ഥാനത്തും ആണ്. പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News