ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് സഞ്ജുവിൻ്റെ പേര് പറഞ്ഞ് പോണ്ടിങ്; ‘അയാൾ ബാറ്റ് ചെയ്യുന്നത് ഏറെ ഇഷ്ടപ്പെടുന്നു’

ricy-ponting-sanju-samson-cricket

ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ഇംഗ്ലീഷ് മുൻ താരം നാസർ ഹുസൈൻ്റെ ചോദ്യത്തിന് സഞ്ജു സാംസൻ്റെ പേര് പറഞ്ഞ് ഓസ്‌ട്രേലിയന്‍ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ്. ഞാന്‍ എപ്പോഴും കാണാന്‍ ഇഷ്ടപ്പെടുന്ന മനോഹരമായ ബാറ്ററാണ് സഞ്ജുവെന്നും അയാള്‍ ക്രീസിലെത്തുന്നതും ബാറ്റ് ചെയ്യുന്നതും ഏറെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൈ സ്‌പോര്‍ട്‌സിലെ പരിപാടിയ്ക്കിടെയായിരുന്നു റിക്കിയുടെ കമൻ്റ്. സഞ്ജു സാംസണ്‍ എന്നൊരു താരം ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് എത്രപേര്‍ക്ക് അറിയാമെന്ന് എനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ താരങ്ങളായ ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, റിഷഭ് പന്ത്, വിരാട് കോലി എന്നിവരുടെ ബാറ്റിങും ഈ തലമുറയിലെ ആസ്വദിച്ച് കാണാനാവുന്നതാണെന്നും പോണ്ടിങ് പറഞ്ഞു.

Read Als: സന്ദീപും ആരിഫും തിളങ്ങി; വേള്‍ഡ് കപ്പ് ലീഗില്‍ സ്‌കോട്ടിഷ് വീര്യം തകർത്ത് നേപ്പാള്‍

ടി20യിൽ ജോസ് ബട്‌ലറാണ് പോണ്ടിങ് ഇഷ്ടപ്പെടുന്ന മറ്റൊരു താരം. ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് പോണ്ടിങിൻ്റെ ലിസ്റ്റിലുള്ളത്. നാസര്‍ ഹുസൈന്‍ തിരഞ്ഞെടുത്തത് ഇന്ത്യന്‍ താരം രോഹിത് ശര്‍മയെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News