ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം ആളുകള്‍ വിമര്‍ശിക്കുന്നത് കണ്ടന്റ് ക്രിയേറ്ററും ഇന്‍ഫ്‌ലുവന്‍സറുമായ റിദാ തരാനയുടെ ഒരു വീഡിയോയെയാണ്. വീട്ടിന്റെ ഒരു അനുഭവം പറഞ്ഞുകൊണ്ട് സമൂഹത്തിലുയര്‍ന്നുനില്‍ക്കുന്ന സ്ത്രീ-പുരുഷ അസമത്വം തുറന്നുകാണിക്കാന്‍ ശ്രമിച്ച റിദയെ ഒരുവിഭാഗം ആളുകള്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയാണ് സോഷ്യല്‍മീഡിയയിലൂടെ.
Also Read : പോക്‌സോ കേസിൽ യുവാവിന് 40 വർഷം കഠിനതടവ്
എങ്ങനെയാണ് നല്ല ഇറച്ചിക്കഷ്ണങ്ങള്‍ വീട്ടിലെ പുരുഷന്മാര്‍ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുന്നത് എന്നതായിരുന്നു റിദയുടെ പരാമര്‍ശം.
‘നമ്മുടെ വീട്ടിലേക്ക് ഒരു പുരുഷന്‍ വരുന്നുണ്ടെങ്കില്‍ നമ്മളവര്‍ക്ക് ഭക്ഷണം വയ്ക്കുന്നുണ്ടെങ്കില്‍ അവരാദ്യം കഴിക്കട്ടെ, അവരാദ്യം കഴിച്ചു തീര്‍ക്കട്ടെ എന്നാണ് നമ്മള്‍ കരുതുക. നല്ല ചിക്കന്‍ പീസെല്ലാം അവര്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കും, നല്ല മീന്‍ അവര്‍ക്കുവേണ്ടി മാറ്റി വച്ചിരിക്കും. ഇതെന്തുകൊണ്ടാണ് എന്ന് ഞാന്‍ എല്ലായ്‌പ്പോഴും ചിന്തിച്ചിട്ടുണ്ട്’ എന്നായിരുന്നു റിദ പറഞ്ഞത്.
തുടര്‍ന്ന് എന്തുകൊണ്ടാണ് ഇത്തരം ശീലങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വീട്ടിലെ സ്ത്രീകള്‍ ആദ്യം ഭക്ഷണം കഴിക്കാത്തത് എന്ന ചോദ്യവും റിദ ഉന്നയിക്കുന്നു.
‘എന്തുകൊണ്ടാണ് സ്ത്രീകള്‍ ആദ്യം ഭക്ഷണം കഴിക്കാത്തത്. അവര്‍ ഭക്ഷണം തയ്യാറാക്കുന്നു. എന്നിട്ടും അവര്‍ കഴിക്കാതെ അത് പുരുഷന്മാര്‍ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുന്നു. എന്തുകൊണ്ടാണിത്’ എന്നാണ് റിദയുടെ ചോദ്യം.
അതേസമയം അവര്‍ പറഞ്ഞതിലെ പ്രശ്‌നവും രാഷ്ട്രീയവും മനസിലാക്കാന്‍ ഈ സമൂഹം ഇനിയും വളര്‍ന്നിട്ടില്ല എന്നുതന്നെയാണ് റിദയ്ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും തെളിയിക്കുന്നത്. റിദ പറഞ്ഞതിലെ രാഷ്ട്രീയം മനസിലാകുന്നവര്‍ ഇന്നും ചുരുക്കമാണ് എന്നുതന്നെയാണ് ഈ വിമര്‍ശനങ്ങള്‍ പറഞ്ഞുവയ്ക്കുന്നത്.
Also Read : ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകൾ ഈയാഴ്ച മുതൽ ഡിലീറ്റ് ആകും
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here