ചേലക്കരയില്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ ‘റൈഡ് വിത്ത് പ്രദീപ്’ ബൈക്ക് റാലി സംഘടിപ്പിച്ചു

ചേലക്കരയില്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ ‘റൈഡ് വിത്ത് പ്രദീപ്’എന്ന പേരില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു.  ആയിരക്കണക്കിന് യുവാക്കളാണ് പരിപാടികള്‍ പങ്കെടുത്തത്. ചേലക്കരയെ ആവേശത്തില്‍ മുക്കിയ ബൈക്ക് റാലി മന്ത്രി മുഹമ്മദ് റിയാസാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

ALSO READ:  ഈ ചതി വേണ്ടായിരുന്നു… ഒടുവില്‍ അജിത് പവാര്‍ ‘ഔട്ട്’; എന്‍ഡിഎ പോസ്റ്റര്‍ വിവാദം ഇങ്ങനെ!

തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിനൊപ്പം, മുന്‍ മന്ത്രിയും നിലവിലെ ആലത്തൂര്‍ എംപിയുമായ കെ രാധാകൃഷ്ണനും സഞ്ചരിച്ചു. പാലക്കാടിന്റെ ഓര്‍മ്മയിലാണ് ചിലര്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ALSO READ: മഹാരാഷ്ട്രയില്‍ ശക്തരായി വിമതര്‍; സമവായ ചര്‍ച്ചകള്‍ ഫലം കണ്ടില്ല

ആയിരക്കണക്കിന് യുവാക്കളാണ് ഇരുചക്രവാഹനങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തെ അനുഗമിച്ചത്. വാഹന റാലി കടന്നുപോകുന്ന പാതയുടെ ഇരു വശങ്ങളിലും നിന്ന് ജനങ്ങളും അഭിവാദ്യം ചെയ്തു. പഴയന്നൂരില്‍ നിന്നും ആരംഭിച്ച റാലി ചെറുതുരുത്തിയില്‍ സമാപിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News