റൈഫിള്‍ ക്ലബിലേക്ക് തോക്കുമേന്തി സുരഭി; പിറന്നാൾ ദിനത്തിൽ സർപ്രൈസ് പോസ്റ്റർ

Rifle Club

‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്ന ‘റൈഫിള്‍ ക്ലബ്’ എന്ന ചിത്രത്തിലെ സുരഭിയുടെ ക്യാരക്ടർ പോസ്റ്റർ നടിയുടെ പിറന്നാള്‍ ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തോക്കുമായി നിൽക്കുന്ന സൂസൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കിലുള്ള പോസ്റ്റർ നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

രണ്ട് പതിറ്റാണ്ടിലേറെയായി അഭിനയലോകത്തുള്ള താരം കോമഡിയിലും ക്യാരക്ടർ റോളുകളിലും നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇനി ആക്ഷനിലും ഒരു കൈ നോക്കാൻ തയ്യാറാകുകയാണ് താരം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രതത്തിന്റെ പോസ്റ്റർ ‘ഹാപ്പി ബർത്ത് ഡെ സൂസൻ’ എന്ന കുറിപ്പോടെ ആഷിഖ് അബു തന്നെയാണ് പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇപ്പോൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘എആർഎം’ എന്ന ചിത്രത്തിലെ മാണിക്യം എന്ന സുരഭിയുടെ വേഷം ഒട്ടേറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.

Also Read: സൈജു കുറുപ്പിന്റെ ‘പൊറാട്ട് നാടകം’ ഒക്ടോബർ 18ന് തിയേറ്ററുകളിൽ

പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും നടൻ സുരേഷ് കൃഷ്ണയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവരുടെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണുള്ളത്.

Also Read: ‘അന്ന് കരുതിയത് ഇനിയത് പറ്റില്ലല്ലോ എന്നാണ്’: വിജയ്‌ക്കൊപ്പം അഭിനയിക്കാൻ പോകുന്ന സന്തോഷം പങ്കുവച്ച് മമിത

റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. ‘മഞ്ഞുമ്മല്‍ ബോയ്‌സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News