രാജസ്ഥാനിൽ ബിജെപി ഓഫീസ് പ്രവർത്തകർ തന്നെ അടിച്ചുതകര്‍ത്തു

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയില്‍ പൊട്ടിത്തെറി. ജബല്‍പുരില്‍ കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. രാജസ്ഥാനില്‍ ബിജെപി അധ്യക്ഷന്‍ സി പി ജോഷിക്കെതിരെ വ്യാപക പ്രതിഷേധം. ജയ്‌പൂരിലെ ബിജെപി ആസ്ഥാനത്ത് ടയറുകള്‍ കത്തിച്ച് പ്രതിഷേധിക്കുകയും രാജ്‌സമന്ദില്‍ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

ALSO READ: ‘ഊത്ത് കോണ്‍ഗ്രസ്’ എന്ന് പറയുന്ന സാധനം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ല; സി വി വര്‍ഗീസ്

മധ്യപ്രദേശില്‍ 228 സീറ്റിലും പട്ടിക പ്രഖ്യാപിച്ചതോടെയായിരുന്നു സ്ഥാനാര്‍ത്ഥിമോഹികളുടെയും അനുയായികളുടെയും വ്യാപക പ്രതിഷേധം. ജബല്‍പുരിലെ ബിജെപി ഓഫീസില്‍ എത്തിയ കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു. രാജസ്ഥാനില്‍ പാര്‍ട്ടി അധ്യക്ഷന്‍ സി പി ജോഷിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായി. ജയ്പുരിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് ടയറുകള്‍ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

ALSO READ: ‘തന്നോട് വഴക്കിടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു’; ഗവർണർ

സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷിയുടെ പ്രതീകാത്മക ശവമഞ്ചല്‍ ഘോഷയാത്രയും പ്രവര്‍ത്തകര്‍ നടത്തി. രാജ്‌സമന്ദില്‍ ബിജെപി ഓഫീസ് അടിച്ചുതകര്‍ത്തു. 200 അംഗ സീറ്റുകളില്‍ രണ്ട് ഘട്ടങ്ങളിലായി 124 പേരുടെ പട്ടിക പുറത്തുവന്നതോടെയാണ് തഴയപ്പെട്ടവരും അനുയായികളും രംഗത്തിറങ്ങിയത്. വസുന്ധര രാജയെ ഉള്‍പ്പെടുത്തി വിമത നീക്കം ഇല്ലാതാക്കാനുളള ബിജെപിയുടെ ശ്രമവും ഇതോടെ പാളി. ഇതിനിടെ അശോക് ഗെലോട്ട്- സച്ചിന്‍ പൈലറ്റ് അധികാര തര്‍ക്കം കോണ്‍ഗ്രസിലെ കൂടുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും കീറാമുട്ടിയായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News