‘തന്നോട് വഴക്കിടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു’; ഗവർണർ

തനിക്ക് മുൻപാകെയുള്ള ബില്ലുകളിൽ ഉടനെയൊന്നും ഒപ്പിടില്ലെന്ന സൂചന വീണ്ടും ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാൽ വേണ്ട നടപടി സ്വീകരിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ALSO READ: ദില്ലിയിൽ വായുമലിനീകരണം രൂക്ഷം, സൂചികകൾ ഏറ്റവും മോശം അവസ്ഥയിൽ

ചട്ടവിരുദ്ധമായി ബില്ലുകൾക്ക് മേൽ അടയിരിക്കുന്ന ഗവർണർ സർക്കാർ രാജ്ഭവനോട് എപ്പോഴും വഴക്ക് പിടിക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഗവർണ്ണർ നിയമിച്ച വൈസ് ചാൻസിലർക്ക് എതിരെ ഷോകോസ് നോട്ടീസ് നൽകിയത് ഇതുകൊണ്ടാണെന്നും വഴക്കിടാനാണ് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ പറഞ്ഞു. മന്ത്രിമാർക്ക് പകരം രാജ്ഭവനിൽ താൻ നേരിട്ട് ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘ധർമ്മയുദ്ധ’മല്ല ഇന്ത്യ – പാക് മത്സരം; ഹിന്ദുത്വയുടെ കാലത്ത് വിദ്വേഷപ്രചാരണത്തിന് വഴിമാറുന്ന കളിക്കളങ്ങൾ

സർക്കാരുമായി നിരന്തരം വെല്ലുവിളി തുടരുന്ന ഗവർണർ ദിവസങ്ങൾക്ക് മുൻപ് ബില്ലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകട്ടെയെന്ന് അഭിപ്രായപ്പെട്ടിരുന്നു. തനിക്കെതിരെ കോടതി വിധിയുമായി വരട്ടെയെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സർക്കാർ സുപ്രീംകോടതിയിൽ പോയാലും താൻ ഒരു സമ്മർദത്തിനും വ‍ഴങ്ങില്ലെന്നും ഗവർണർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News