‘കോണ്‍ഗ്രസ് നേതാക്കള്‍ ജാതിമത ശക്തികളുടെ അടിമകളാകരുത്’; സതീശനെ പിന്തുണച്ചും ചെന്നിത്തലക്കെതിരെ ഒളിയമ്പെയ്തും ചെറിയാന്‍ ഫിലിപ്പ്, കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യമോ

vd-satheesan-cherian-philip-ramesh-chennithala

എന്‍എസ്എസും എസ്എന്‍ഡിപിയും തങ്ങളുടെ പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലങ്ങളിലെത്തുന്നു. പാര്‍ട്ടിക്ക് അകത്ത് പുതിയ ഗ്രൂപ്പ് സമവാക്യം രൂപപ്പെടുന്ന സൂചനകളാണ് വരുന്നത്. ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഏറ്റവും ഒടുവില്‍ ഇത്തരമൊരു സൂചന നല്‍കുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ ജാതി-മത ശക്തികളുടെ അടിമകളാകരുതെന്ന് രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടും വിഡി സതീശനെ പിന്തുണച്ചും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. ചെന്നിത്തലയെ എന്‍എസ്എസും എസ്എന്‍ഡിപിയും ക്ഷണിച്ചതില്‍ അതീവ അസന്തുഷ്ടിയുള്ള സതീശന് വേണ്ടിയാണ് ചെറിയാന്‍ ഫിലിപ്പ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: “രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍എസ്എസ് ക്ഷണം നല്ലകാര്യം”: വി ഡി സതീശന്‍

സതീശന്‍ പുറമേക്ക് നല്ല വാക്കുകള്‍ പറയുന്നുണ്ടെങ്കിലും ചെന്നിത്തലക്കെതിരെ ഒളിയുദ്ധം നടത്താനാണ് അദ്ദേഹത്തിന്റെ നീക്കം. അതിന്റെ ആദ്യ വെടിയാണ് ചെറിയാന്‍ ഫിലിപ്പ് പൊട്ടിച്ചത്. വരുംനാളുകളില്‍ ചെന്നിത്തലവിരുദ്ധ നീക്കം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. അതേസമയം, ഇതിനെതിരെ സതീശന്റെ സമീപനങ്ങളോട് ശക്തമായ എതിര്‍പ്പുള്ള മറുചേരിയും സജീവമാകും. ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ് വിശദമായി താഴെ വായിക്കാം:

കോണ്‍ഗ്രസ് നേതാക്കള്‍ ജാതി-മത ശക്തികളുടെ അടിമകളാകരുത്: ചെറിയാന്‍ ഫിലിപ്പ്
സമുദായ സമനീതി എന്ന തത്വത്തില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസിന്റെ നേതാക്കളാരും ജാതി-മത ശക്തികളുടെ അടിമകളാകരുത്.
എല്ലാ സമുദായ വിഭാഗങ്ങളുമായും സഹവര്‍ത്തിത്വം പുലര്‍ത്തേണ്ട കോണ്‍ഗ്രസ് നേതാക്കള്‍ അവര്‍ ക്ഷണിക്കുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍, ഏതെങ്കിലും സമുദായ വിഭാഗത്തിന്റെ വക്താവായി മുദ്രയടിക്കപ്പെടുന്ന സാഹചര്യം ക്ഷണിച്ചു വരുത്തരുത്.
കോണ്‍ഗ്രസില്‍ സ്ഥാനം നേടുന്നതിനു് സമുദായ സംഘടനാ നേതാക്കളുടെയും മത മേലധ്യക്ഷന്മാരുടെയും സഹായവും ശുപാര്‍ശയും ആരു നേടിയാലും നിന്ദ്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ റിമോട്ടു കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ ഒരു ബാഹ്യ ശക്തിയേയും അനുവദിക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News