സുരേന്ദ്രൻ മാറണമെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തം; വാർത്താസമ്മേളനത്തിൽ നിറഞ്ഞതും ഭിന്നത

k-surendran-palakkad-election

പാലക്കാട് തെരഞ്ഞെടുപ്പിലെ തോൽവിയും വോട്ടുചോർച്ചയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കനത്ത തിരിച്ചടിയായി മാറുന്നു. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന വികാരമാണ് മുതിർന്ന നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കുമുള്ളത്. സുരേന്ദ്രനെതിരെ ഇത്രയും കാലം ഒപ്പം നിന്ന വി മുരളീധരൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. വി മുരളീധരന് പുറമെ മുതിർന്ന നേതാവ് എൻ ശിവരാജൻ ഉൾപ്പടെയുള്ളവരും സുരേന്ദ്രനെ തള്ളിപ്പറഞ്ഞു. പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദി സുരേന്ദ്രനാണെന്നാണ് ഇവർ പറയുന്നത്.

അതിനിടെ, ബിജെപി നേതൃത്വത്തിനെതിരെ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും ഇന്ന് രംഗത്ത് വന്നു. പാലക്കാട് സ്ഥാനാർഥി നിർണയം പാളിയെന്ന് പ്രമീള വിമർശിച്ചു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോൾ നഗരസഭയോടെ പെരുമാറുന്നതെന്ന രൂക്ഷ വിമർശനവും പ്രമീള ഉന്നയിച്ചു. ബിജെപിക്ക് വോട്ട് കുറഞ്ഞുവെന്നും ആരുടെയും ഔദാര്യം കൊണ്ടല്ല നഗരസഭയിൽ ബിജെപി ഭരണം നേടിയത് എന്നും എൻ ശിവരാജൻ തുറന്നടിച്ചു. പാലക്കാട് പാർട്ടിയിലെ നേതാക്കൾക്ക് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് ഈ പ്രതികരണങ്ങളിലൂടെ പുറത്തുവരുന്നത്.

Read Also: പാലക്കാട്ടെ വോട്ടുചോർച്ച, തോൽവി; ബിജെപിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തം

സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വിമർശനങ്ങളും സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. പാർടി സംസ്ഥാന അധ്യക്ഷൻ പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ചയുണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്നാണ് വചസ്പതി പറഞ്ഞത്. സുരേന്ദ്രനെതിരെ സംസ്ഥാന കമ്മിറ്റി അംഗം സി വി സജനിയും രംഗത്തെത്തിയിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരും ജനങ്ങൾക്ക് താല്പര്യം ഉള്ളവരും സംഘടനയുടെ മുഖമാവണമെന്നും സംഘടന ആരുടെയും വഖഫ് പ്രോപ്പർട്ടി അല്ലെന്നും സജനി പറഞ്ഞു.

അതിനിടെ, ഇപ്പോഴത്തെ വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് സുരേന്ദ്രൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലും പാർട്ടിക്കുള്ളിലെ ഭിന്നത മറനീക്കി. പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിന്‍റെ ഉത്തരവാദിത്തം കുമ്മനം രാജശേഖരന്‍റെ തലയിൽ കെട്ടിവെക്കാനും സുരേന്ദ്രൻ നീക്കം നടത്തി. സ്ഥാനാർഥിയെ താനല്ല തീരുമാനിച്ചത്. സ്ഥാനാർഥി നിർണയത്തിന് ചുമതലപ്പെടുത്തിയത് കുമ്മനം രാജശേഖരനെയായിരുന്നു. മൂന്ന് പേരുകൾ അദ്ദേഹം നൽകി. എന്നാൽ രണ്ട് പേർ മത്സരിക്കാൻ തയ്യാറായില്ല. അത് കേന്ദ്രത്തെ അറിയിച്ചു. ദേശീയ നേതൃത്വമാണ് സ്ഥാനാർഥിയെ നിർണയിച്ചത്. കൃഷ്ണകുമാർ അവസാന നിമിഷം വരെ മത്സരിക്കില്ലെന്ന് പറഞ്ഞുവെന്നും ഗത്യന്തരമില്ലാതെയാണ് അദ്ദേഹത്തെ മത്സരിപ്പിച്ചതെന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രന് പറയേണ്ടിവന്നു.

Read Also: പാലക്കാട് ബിജെപിയില്‍ അടിയോടടി; രൂക്ഷ വിമര്‍ശനവുമായി ദേശീയ സമിതിയംഗം എന്‍ ശിവരാജന്‍

തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ രാജിവെക്കേണ്ടതില്ലെന്ന ന്യായീകരണത്തിന് വി മുരളീധരൻ ഉൾപ്പടെയുള്ള മുൻ അധ്യക്ഷൻമാർക്കെതിരെ ഒളിയമ്പെയ്യാനും സുരേന്ദ്രൻ മറന്നില്ല. ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയാതിരിക്കുന്നത് ആദ്യമല്ലെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. വി മുരളീധരൻ പ്രസിഡന്‍റായിരുന്നപ്പോൾ നടന്ന പിറവം ഉപതെരഞ്ഞെടുപ്പിൽ രണ്ടായിരം വോട്ട് പോലും കിട്ടിയില്ല. സികെ പത്മനാഭൻ ഉൾപ്പടെയെുള്ളവരും തോൽവി ഉണ്ടായപ്പോൾ രാജിവെച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറയുന്നു.

Read Also: ‘ഞാൻ നിക്കണോ പോണോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും’; രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രൻ, സ്ഥാനാർഥി നിർണ്ണയത്തിലും മറുപടി

അതേസമയം, നാളെ കൊച്ചിയിൽ തുടങ്ങുന്ന നേതൃയോഗത്തിൽ സുരേന്ദ്രനെതിരെ രൂക്ഷമായ വിമർശനം ഉണ്ടാകുമെന്ന് ഉറപ്പാണ്. എതിർപക്ഷത്തെ കുമ്മനം രാജശേഖരൻ, എംടി രമേശ് തുടങ്ങിയവർ സുരേന്ദ്രനെതിരെ രംഗത്തുവരും. ഇതിന് മുന്നോടിയായി സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തെ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. കേന്ദ്രം അംഗീകരിക്കില്ലെന്ന് അറിഞ്ഞിട്ടും വിമർശനങ്ങൾക്ക് തടയിടാനും എതിർപക്ഷത്തിനെതിരെ അന്വേഷണം കൊണ്ടുവരാനുമാണ് സുരേന്ദ്രൻ രാജിസന്നദ്ധത അറിയിച്ചത്. സുരേന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന നിലപാട് കേന്ദ്രനേതൃത്വം സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News