ഏക സിവിൽ കോഡ്; എൻ.ഡി.എയിലും ഭിന്നത

ഏക സിവിൽ കോഡിനെ ചുറ്റിപ്പറ്റി എൻ.ഡി.എയിലും ഭിന്നത ശക്തമാകുന്നു. സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തെ എതിർത്ത് എൻ.ഡി.എ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി രംഗത്തെത്തി.

ALSO READ: പാമ്പുകടിയേറ്റ് ചികിത്സ തേടി തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പാമ്പ് കടിച്ചു; യുവാവിന് ദാരുണാന്ത്യം

സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധമാണെന്ന് എൻ.പി.പി പാർട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറഡ് സാംഗ്മ പറഞ്ഞു. മണിപ്പൂരിലടക്കം ബിജെപിയുടെ സഖ്യകക്ഷിയാണ് നാഷണൽ പീപ്പിൾസ് പാർട്ടി. മണിപ്പൂരിൽ സംഘർഷം കനത്തുനിൽക്കേ ഇത്തരത്തിൽ സഖ്യത്തിനുള്ളിൽനിന്ന് വരുന്ന ഭീഷണിയെ ബിജെപിക്ക് മുഖവിലയ്‌ക്കെടുക്കാതെ പോകാൻ കഴിയില്ല. നാഗാലാൻഡിൽ നിന്നും ഏക സിവിൽ കോഡിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഏതെങ്കിലും തരത്തിൽ സിവിൽ കോഡ് നടപ്പിലാക്കിയാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് നാഗാലാ‌ൻഡ് പബ്ലിക്ക് റൈറ്റ്സ് അഡ്വക്കസി എന്ന സംഘടന വ്യക്തമാക്കി.

ALSO READ: ബീരേൻ സിങിന്റെ രാജിനീക്കം ‘നാടകം’, ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

അതേസമയം, ഏക സിവിൽ കോഡിനെതിരായ പ്രക്ഷോഭങ്ങൾ കനക്കുന്നതിനിടെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ സിവിൽ കോഡ് നിലവിൽ വന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഏക സിവിൽ കോഡിനെപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി കരട് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ്.

ALSO READ: ഡോക്ടര്‍ വന്ദനയുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

റിട്ട. ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് വിദഗ്ധസമിതിക്ക് നേതൃത്വം നൽകിയത്. 2022ലാണ് സർക്കാർ നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സമിതിയെ നിയോഗിച്ചത്. കരട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും അഭിപ്രായം തേടിയിരുന്നതായി ദേശായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News