വ്യക്തി വിവരങ്ങള്‍ പുറത്തു നല്കിയ ഓഫീസര്‍ക്കെതിരെ വിവരാവകാശ കമ്മിഷന്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുനല്കിയ ഓഫീസര്‍ക്കെതിരെ വിവരാവകാശ കമ്മീഷന്റെ നടപടി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരുടെ പേര്, വീട്ട് വിലാസം,സ്വന്തം ഫോണ്‍ നമ്പര്‍,സ്വത്ത് വിവരങ്ങള്‍,സേവന കാലഘട്ടം, സര്‍വ്വീസ് ബുക്കിലെ രേഖപ്പെടുത്തലുകള്‍ തുടങ്ങിയ വിവരങ്ങളാണ് വിവരാവകാശ രേഖയായി പുറത്തു നല്കിയത്. സെക്രട്ടറിയായിരുന്ന ബിനു ഫ്രാന്‍സിസ് ഐ.എ.എസ് ഉള്‍പ്പെടെയുള്ള നിരവധി ഓഫീസര്‍മാരുടെ കുടുംബ വിവരങ്ങളും ഇങ്ങനെ നല്കപ്പെട്ടു.

ഇത് പൂര്‍ണമല്ലെന്നും ഉദ്യോഗസ്ഥരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടെത്തിയ രണ്ടാം അപ്പീല്‍ വിവരാവകാശ കമ്മിഷന്‍ തള്ളി. വിവരാവകാശ നിയമം സെക്ഷന്‍ 8 (1) ജെ പ്രകാരം തക്കതായ കാരണങ്ങളില്ലാതെ ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ലാത്തതാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുല്‍ ഹക്കിം ഉത്തരവായി. അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ച ഓഫീസര്‍ നിരവധി ജീവനക്കാരുടെ വ്യക്തി സുരക്ഷക്ക് ഭീഷണിയാകുംവിധം നിലപാടെടുത്തതിനാല്‍ കുറ്റക്കാരനാണെന്നും ഉത്തരവില്‍ പറയുന്നു.

Also Read: കേരളത്തില്‍ സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി വയനാട് പൊലീസിന്റെ പിടിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അപ്പീല്‍ അധികാരി എന്നിവരോട് കമ്മിഷന്‍ വിശദീകരണം തേടിയിരിക്കുകയാണ്. മറുപടി തൃപ്തികരമല്ലെങ്കില്‍ കര്‍ശനവും മാതൃകാപരവുമായ ശിക്ഷാനടപടിയുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News