‘വലതു മാധ്യമങ്ങളും കോൺഗ്രസും നുണപ്രചരിപ്പിക്കുന്നു’: സിപിഐഎം തൃശൂർ ജില്ലാ കമ്മറ്റി

പരാജയ ഭീതിയിൽ നിന്നാണ് സിപിഐഎം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മറ്റി. അവിശുദ്ധ കൂട്ടുകെട്ടുകളുടെ കറുത്ത കഥകൾ കോ ലീ ബി സഖ്യത്തിന് മാത്രം അവകാശപ്പെട്ടതാണ്.

ALSO READ: എന്റെ രാഷ്ട്രീയം വേറെയാണ്, അതാണ് എന്റെ പാരമ്പര്യം; സുരേഷ് ഗോപിക്ക് പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി ആസിഫ് അലി

തൃശൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ വിജയത്തിലേക്ക് കുതിക്കുന്ന ഘട്ടത്തിലാണ് നുണ അടിച്ചു വിടുന്നത്. ഇത് വിലപ്പോവില്ല. ബിജെപി നയങ്ങൾക്കെതിരെ ഏറ്റവും ശക്തമായി പോരാടുന്ന പ്രസ്ഥാനം സിപിഐഎം ഉൾപ്പെടുന്ന ഇടതുപക്ഷമാണ്. വോട്ടു മറിക്കൽ കഥ കല്ലുവച്ച നുണയാണ്. ഇത് അവജ്ഞയോടെ തള്ളി കളയണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും സിപിഐഎം തൃശൂർ ജില്ലാ കമ്മറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.

ALSO READ: ഇടതുമുന്നണി കേരളത്തില്‍ ഗംഭീരമായ വിജയം നേടും: എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News