പോക്സോ പ്രതിക്ക് 35 വർഷം കഠിന തടവും അഞ്ചു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ച് ചാവക്കാട് അതിവേഗ പോക്സോ കോടതി. 14 വയസ്സ് പ്രായമുള്ള ബാലനെ പ്രകൃതി ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസിലാണ് പ്രതിയായ കോഴിക്കോട് സ്വദേശി മമ്മദ് ഹാജി പറമ്പ് വീട്ടിൽ മുഹമ്മദ് നജ്മുദ്ദീൻ (26) എന്നയാളെയാണ് ചാവക്കാട് അതിവേഗ പോക്സോ കോടതി ജഡ്ജി അൻ യാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 35 വർഷം കഠിന തടവും അഞ്ചു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും. ശിക്ഷ വിധിച്ചത്.
Also read:ഒടുവില്‍ ‘ചിക്കി’നെ കണ്ടെത്തി നല്‍കി; സമ്മാനം നല്‍കിയിട്ടും വാങ്ങാതെ അനിത
മദ്രസ്സ അധ്യാപകനായിരുന്ന പ്രതി ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രസീത ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ ബിപിൻ ബി നായരാണ് കേസ് രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ വിപിൻ കെ വേണു ഗോപാൽ തുടർന്ന് അന്വേഷണം നടത്തുകയും ചെയ്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
Also read:വൈക്കത്ത് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഒരാൾ ഒരാൾ മരിച്ചു
കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി. സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here