വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണം: ഗായിക സുചിത്രയ്ക്കെതിരെ റിമ കല്ലിങ്കൽ പരാതി നൽകി

rima kallingal

വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന തമിഴ് ഗായിക സുചിത്രയുടെ ആരോപണങ്ങൾക്കെതിരെ നടി റിമ കല്ലിങ്കൽ
പരാതി നൽകി. മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് നടി.
ആരോപണങ്ങൾ നിഷേധിച്ച താരം പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചതായും, ഗായികയ്‌ക്കെതിരെ പരാതി നൽകിയതായും പറഞ്ഞു.

ALSO READ: ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍: 9 നക്‌സലേറ്റുകളെ സുരക്ഷാസേന വധിച്ചു

തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് റിമ കല്ലിങ്കൽ ഇക്കാര്യം അറിയിച്ചത്.മാനനനഷ്ടത്തിന് നോട്ടീസ് അയച്ചതായും റിമ അറിയിച്ചു.

ഡബ്ള്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് റിമ.റിമ ലഹരി പാർട്ടികൾ നടത്തിയെന്നും, ഇതിലൂടെ ലഹരിവസ്തുക്കളുടെ ഒഴുക്ക് ഉണ്ടായെന്നും, തന്മൂലം റിമയുടെ കരിയർ തന്നെ ബാധിക്കപ്പെട്ടെന്നും സുചിത്ര യൂട്യൂബ് ചാനലിലൂടെ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News