‘മോശം വാഹനം നല്‍കി പറ്റിച്ചു’; 92 ലക്ഷത്തിന്റെ ലാന്‍ഡ് റോവറിനെതിരെ നിയമനടപടി സ്വീകരിച്ച് പ്രമുഖ നടി

മോശം വാഹനം നല്‍കി പറ്റിച്ചെന്ന പരാതിയില്‍ ആഡംബര വാഹന കമ്പനിയായ ലാന്‍ഡ് റോവറിനെതിരെ നിയമനടപടിയുമായി പ്രമുഖ ബോളിവുഡ് താരം റിമി സെന്‍. വാഹന കമ്പനിക്കെതിരെ നടി 50 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. മോശം വാഹനം നല്‍കി പറ്റിച്ചുവെന്നാണ് പരാതി. കാറിന്റെ അറ്റകുറ്റപ്പണികളുടെ പേരില്‍ ലാന്‍ഡ് റോവര്‍ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും നടി പരാതിയില്‍ പറയുന്നു.

ALSO READ:‘ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെയുള്ള വാസ്തവവിരുദ്ധമായ പ്രചരണം അപലപനീയം’; കെജിഎംഒഎ

92 ലക്ഷം രൂപ മുടക്കി 2020ല്‍ ലാന്‍ഡ് റോവറിന്റെ ഡീലര്‍മാരായ സതീഷ് മോട്ടോഴ്സില്‍ നിന്നാണ് നടി കാര്‍ വാങ്ങിയത്. എന്നാല്‍ കൊവിഡ് സമയത്ത് ലോക്ഡൗണിനെ തുടര്‍ന്ന് നടിയ്ക്ക് വാഹനം കാര്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വാഹനം പുറത്തിറക്കാന്‍ തുടങ്ങിയതോടെയാണ് ഓരോരോ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയത്.

ALSO READ:പാരിസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഇരട്ടി മധുരം: 10 മീറ്റർ എയർ റൈഫിളിൽ സ്വർണവും വെങ്കലവും നേടി

പിന്നീട് വണ്ടിയുടെ സണ്‍ പ്രൂഫ്, സൗണ്ട് സിസ്റ്റം, റിയര്‍ എന്‍ഡ് ക്യാമറ എന്നിവയെല്ലാം തകരാറിലായി. പിന്‍ ക്യാമറ തകരാറിലായതിനെ തുടര്‍ന്ന് 2022 ഓഗസ്റ്റ് 25ന് വാഹനം ഒരു തൂണില്‍ ഇടിച്ചു. വാഹനത്തിന് തുടര്‍ച്ചയായി അനുഭവപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ഡീലര്‍മാരെ അറിയിച്ചിട്ടും, അവര്‍ വിഷയം കാര്യമായി എടുത്തില്ലെന്ന് മാത്രമല്ല തെളിവുകള്‍ ചോദിച്ച് അവര്‍ പരാതി തള്ളിക്കളയുകയായിരുന്നു. പത്തിലധികം തവണ വാഹനം അറ്റകുറ്റപ്പണിക്ക് കയറ്റിയെന്നും താരം പരാതിയില്‍ പറയുന്നു. താന്‍ കടന്നുപോയ മാനസിക ബുദ്ധിമുട്ടിനും സംഘര്‍ഷത്തിനും നഷ്ടപരിഹാരമായി 50 കോടി നല്‍കണമെന്നാണ് താരം പരാതിയില്‍ ആവശ്യപ്പെട്ടത്. കോടതി ചെലവിലേക്ക് 10 ലക്ഷം നല്‍കണമെന്നും വാഹനം മാറ്റി നല്‍കണമെന്നും നടി പരാതിയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News