രാജ്യസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

വരാന്‍ പോകുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് ഡെറെക് ഒബ്രിയാന്‍ അടക്കമുള്ള ആറ് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡോള സെന്‍, സുഖെന്ദു ശേഖര്‍ റായ്, സമീറുല്‍ ഇസ്‌ലാം, പ്രകാശ് ചിക് ബറൈക്, സാകേത് ഗോഖലേ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

പശ്ചിമ ബംഗാള്‍, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഈ മാസം 24ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേ ദിവസം തന്നെ വോട്ടെണ്ണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

‘ഡെറെക് ഒബ്രിയാന്‍, ഡോള സെന്‍, സുഖേന്ദു ശേഖര്‍, സമീറുല്‍ ഇസ്‌ലാം, പ്രകാശ് ചിക് ബറൈക്, സാകേത് ഗോഖലേ എന്നിവരെ വരാന്‍ പോകുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായി അതിയായ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു.

ജനങ്ങളുടെ സേവിക്കാനുള്ള അവരുടെ സമര്‍പ്പണത്തില്‍ അവര്‍ക്ക് ഉറച്ച് നില്‍ക്കാനും തൃണമൂലിന്റെ അജയ്യമായ ചൈതന്യത്തെ ഉയര്‍ത്താനും ഓരോ ഇന്ത്യക്കാരന്റെയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും സാധിക്കട്ടെ,’ തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്യുന്നു.

Also Read: മധ്യപ്രദേശിൽ പൊട്ടിട്ട് സ്‌കൂളില്‍ എത്തി; പ്രവേശനം നിഷേധിച്ച് അധികൃതർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News