‘ടീമില്‍ ഇടംപിടിക്കാത്തതിനാല്‍ അവന്റെ ഹൃദയം തകര്‍ന്നു പോയി’; പ്രതികരണവുമായി റിങ്കുസിംഗിന്റെ അച്ഛന്‍

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനു ശേഷം റിങ്കു സിംഗിനെ പരിഗണിക്കപ്പെടാത്തതില്‍ നിരാശപ്പെട്ട് കുടുംബംതാരത്തെ റിസര്‍വ് താരമായി മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 അംഗ ടീമില്‍ റിങ്കുവിനെ ഉള്‍പ്പെടുത്തിയില്ല. പിന്നാലെയാണ് പ്രതികരണം.

‘അവന്റെ ഹൃദയം തകര്‍ന്നു പോയി 15 ടീമില്‍ ഇല്ലെന്നു അറിഞ്ഞപ്പോള്‍. അമ്മയെ വിളിച്ചാണ് അവന്‍ പറഞ്ഞത്. ടീമില്‍ ഉള്‍പ്പെടുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. അതിനാല്‍ ആഘോഷിക്കാന്‍ പടക്കം വാങ്ങി വച്ചിരുന്നു. മധുര പലഹാരങ്ങളും വങ്ങിയിരുന്നു. ശരിക്കും വിഷമമുണ്ട്’- റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര വ്യക്തമാക്കി.

Also Read: ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ടി20യില്‍ ഫിനിഷറെന്ന നിലയില്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ശ്രദ്ധിക്കപ്പെട്ട റിങ്കു വൈകാതെ ഇന്ത്യക്കായി അരങ്ങേറിയിരുന്നു. അന്താരാഷ്ട്ര ടി20യിലും താരം മികവോടെ ഫിനിഷര്‍ റോളില്‍ തിളങ്ങി. 15 ടി20 മത്സരങ്ങളില്‍ നിന്നു 356 റണ്‍സാണ് സമ്പാദ്യം. 69 റണ്‍സ് മികച്ച സ്‌കോര്‍. 176.24 സ്ട്രൈക്ക്റേറ്റ്, 89.0 ആവറേജ്.

15 അംഗ സംഘത്തില്‍ റിങ്കുവിനെ ഉള്‍പ്പെടുത്താത് വലിയ അമ്പരപ്പ് ആരാധകരില്‍ സൃഷ്ടിച്ചിരുന്നു. അതേസമയം നാല് റിസര്‍വ് താരങ്ങളില്‍ ഒരാള്‍ റിങ്കുവാണ്. ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമദ്, ആവേശ് ഖാന്‍ എന്നിവരാണ് മറ്റുള്ളവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News