മണിപ്പൂരിൽ കലാപം രൂക്ഷം; 15 വീടുകൾക്ക് തീയിട്ടു; പരുക്കേറ്റ പൊലീസുകാരൻ മരിച്ചു

മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. ഇംഫാൽ വെസ്റ്റിൽ 15 വീടുകൾക്ക് തീയിടുകയും കൂടാതെ രാത്രിയിൽ ക്വക്ത മേഖലയിൽ വെടിവെപ്പും ഉണ്ടായിരുന്നു. അതേസമയം കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരുക്കേറ്റ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇംഫാൽ വെസ്റ്റിൽ ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിലായി. കൂടാതെ മണിപ്പൂരിലെ കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 5 പൊലീസുകാരെ സസ്‌പെന്റ് ചെയ്തു.

also read :രാഹുലിന്‍റെ അയോഗ്യത നീക്കുന്ന പ്രഖ്യാപനം വൈകുന്നു, അമര്‍ഷത്തില്‍ ‘ഇന്ത്യ’

ഇന്ന് സുപ്രീംകോടതിയിൽ മണിപ്പൂർ ചീഫ്സെക്രട്ടറിയും ഡിജിപിയും ഹാജരാകും.കൂടാതെ കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. എന്നാൽ നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിലെ കാലതാമസത്തിനെതിരെ സർക്കാരിനെ ബഹിഷ്ക്കരിക്കാൻ മെയ് തെയ് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

also read :മണിപ്പൂരിൽ നടക്കുന്നത് വംശീയ ഉന്മൂലനം: അരുന്ധതി റോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here