മണിപ്പൂരിൽ സംഘർഷം രൂക്ഷം; വീടുകൾക്ക് തീയിട്ടു

കലാപം പരിഹരിക്കാനുളള ചർച്ചകൾ നടക്കുന്നുണ്ട് എന്ന് കേന്ദ്രം അവകാശപെടുമ്പോഴും മണിപ്പൂരിൽ സംഘർഷം രൂക്ഷമാവുകയാണ്. ഇംഫാലിലെ ചെക്കോൺ മേഖലയിൽ 15 വീടുകൾ അഗ്നിക്കിരയാക്കി. ക്വക്ത ടൗണിൽ വെടിവെപ്പ് നടന്നു. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Also Read:മണിപ്പൂർ വിഷയം; അന്താരാഷ്ട്ര വേദികളിൽ പ്രതിഷേധം കനക്കുന്നു

ഇംഫാൽ വെസ്റ്റിൽ ആയുധങ്ങൾ കൊള്ളടയിക്കാൻ ശ്രമിച്ച നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അതിനിടെ മെയ് 4 ന് കുക്കി യുവതികളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ 5 പൊലീസുകാരെ സസ്പെപെൻഡ് ചെയ്തു. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടി കാട്ടിയാണ് സസ്പെൻഷൻ.

Also Read:മണിപ്പൂർ കേസ് ; ഡി ജി പി രാജീവ് സിംഗ് സുപ്രീംകോടതിയിൽ

അതേസമയം, സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുക്കി നേതാക്കളുമായി നടത്താനിരുന്ന കൂടികാഴ്ച മാറ്റി വെച്ചു. ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘവുമായാണ് അമിത്ഷാ കൂടിക്കാഴ്ച നടത്തുക. ഇന്നലെ ദില്ലിയിലെത്തിയ ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News