കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നത് 20 പേർ

കേരളത്തിൽ നിലവിൽ ജയിലുകളിൽ 20 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത്. കണ്ണൂർ സെന്‍ട്രൽ ജയിൽ–4, വിയ്യൂർ സെൻട്രൽ ജയിൽ–4, വിയ്യൂരിലെ അതീവ സുരക്ഷാ ജയിൽ–3, തിരുവനന്തപുരം സെൻട്രൽ ജയിൽ–9 എന്നിങ്ങനെയാണ് വിവിധ ജയിലിൽ കഴിയുന്നവരുടെ കണക്കുകൾ. കേരളത്തിൽ വധശിക്ഷ വിധിക്കാറുണ്ടെങ്കിലും നടപ്പിലാക്കുന്നത് കുറഞ്ഞതിനാൽ സംസ്ഥാനത്ത് ആരാച്ചാരില്ല. വധശിക്ഷ നടപ്പിലാക്കാനുള്ള കഴുമരങ്ങളുള്ളത് കണ്ണൂരിലും തിരുവനന്തപുരത്തുമാണ്.

Also read:ശിശുദിനത്തിൽ പോക്സോ കേസിൽ 58 കാരനായ പ്രതിക്ക് 41 വർഷത്തെ കഠിന തടവ്

അവസാനമായി 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെയാണ്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ അവസാനമായി 1974ൽ തൂക്കിലേറ്റിയത് കളിയാക്കാവിള സ്വദേശി അഴകേശനെയാണ്. എറണാകുളത്ത് നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൾ ഇസ്‌ലാമും, ചെങ്ങന്നൂരിലെ ഇരട്ടകൊലപാതക കേസിൽ ശിക്ഷിച്ച ബംഗ്ലാദേശി പൗരൻ ലബലു ഹസൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ നിനോ മാത്യുവുമെല്ലാം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

സുപ്രീം കോടതി നിർദേശത്തിന്റ അടിസ്ഥാനത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരുടെ അപ്പീൽ ലഭിച്ചാൽ ഹൈക്കോടതി വിശദമായ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുൾപ്പെടുന്ന പ്രത്യേക ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മാനസിക നില പരിശോധിക്കും. ജയിലിലെ പെരുമാറ്റം, കുടുംബ–സാമൂഹിക പശ്ചാത്തലം, സാമൂഹിക ജീവിതത്തിനു പറ്റിയ നിലയിലേക്ക് സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടോ, തൊഴിൽ സാധ്യത തുടങ്ങിയ കാര്യങ്ങളടക്കം കോടതി പരിശോധിക്കും.ഹൈക്കോടതി ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുന്നത്.

Also read:വിദേശ സർവകലാശാലകളുടെ ഇന്ത്യയിലെ ക്യാംപസ്:യു.ജി.സി രജിസ്‌ട്രേഷൻ പോർട്ടൽ തുറന്നു

ഹൈക്കോടതി വിധി എതിരായാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാം. തുടർന്ന് സുപ്രീം കോടതി വിധി തള്ളിയാൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകാം. വധശിക്ഷ പരമാവധി ഒഴിവാക്കുന്ന രീതിയാണ് കോടതികൾ സ്വീകരിക്കുന്നത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും, ജയിലും; വിവരങ്ങൾ

തിരുവനന്തപുരം സെന്‍ട്രൽ ജയിൽ: അജിത് കുമാർ എന്ന സോജു , അനിൽ കുമാർ (ജാക്കി അനില്‍), നിനോ മാത്യു, ഗിരീഷ്, അനിൽകുമാർ (കൊളുത്തു ബിനു), അരുൺശശി, കെ.ജിതകുമാർ, സുധീഷ്, ലബലു ഹസൻ

കണ്ണൂർ: രാജേന്ദ്രൻ, നരേന്ദ്രകുമാർ, പരിമാൾ സാഹു, വിശ്വനന്ദൻ

വിയ്യൂർ: ജോമോൻ, മുഹമ്മദ് അമിറുൾ ഇസ്‌ലാം, രഞ്ജിത്ത്, സുനിൽകുമാർ

അതീവ സുരക്ഷാ ജയിൽ: റജി കുമാർ, അബ്ദുൾ നാസർ, തോമസ് ചാക്കോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News