മകളുടെ വിവാഹത്തിന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ റിപ്പറെത്തി; 17 വർഷത്തിന് ശേഷം പരോൾ

മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ജയിലിൽ നിന്നും റിപ്പർ ജയാനന്ദൻ എത്തി. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. അതീവ സുരക്ഷയോടെ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു റിപ്പർ ജയാനന്ദൻ. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ജയാനന്ദനെ പുറത്തിറക്കിയത്. കനത്ത പൊലീസ് സംരക്ഷണത്തോടെയാണ് ജയാനന്ദനെ ചടങ്ങിൽ പങ്കെടുപ്പിച്ചത്. മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് കടുത്ത ഉപാധികളോടെ ഹൈക്കോടതി പരോൾ അനുവദിച്ചത്. 17 വർഷത്തിന് ശേഷം ആദ്യമായാണ് റിപ്പർ ജയാനന്ദൻ പരോളിലിറങ്ങുന്നത്. ജീവിതിതാവസാനം വരെ കഠിന തടവിനാണ് കോടതി വിധിച്ചിരിക്കുന്നത്.

ഹൈക്കോടതി അഭിഭാഷകയായ മകളുടെ അപേക്ഷ പരിഗണിച്ചാണ് രണ്ട് ദിവസത്തെ എസ്കോട്ട് പരോൾ അനുവദിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ 15 ദിവസത്തെ പരോളിനാണ് ആദ്യം അപേക്ഷിച്ചതെങ്കിലും സർക്കാർ എതിർക്കുകയായിരുന്നു. മകളെന്ന നിലയിലുള്ള മാനുഷിക പരിഗണനയും കനിവും ചോദിച്ചത് മാനിച്ച് ജസ്റ്റിസ് ബെച്ചു കുര്യനാണ് റിപ്പർ ജയാനനന്ദന് കടുത്ത ഉപാധികളോടെ പരോൾ അനുവദിച്ചത്.

പുത്തൻവേലിക്കര കൊലക്കേസ്, മാള ഇരട്ടക്കൊലക്കേസ്, പെരിഞ്ഞനം കേസ് ഉൾപ്പടെ 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലക്കടിച്ച് വീഴ്ത്തിയതിനു ശേഷം സ്വർണം മോഷടിക്കുന്നതായിരുന്നു ജയാനന്ദന്റെ രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News