‘പതിനാറ് വര്‍ഷത്തെ കഠിനാധ്വാനം ഈ സിനിമയില്‍ കാണാം’; ആടുജീവിതത്തെ പ്രശംസിച്ച് റിഷബ് ഷെട്ടി

ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം ആടുജീവിതം പ്രേക്ഷക പ്രീതി നേടി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് കന്നഡ താരം റിഷബ് ഷെട്ടി എത്തിയിരിക്കുകയാണ്. പതിനാറ് വര്‍ഷത്തെ അധ്വാനം ആ സിനിമയില്‍ കാണാനുണ്ടെന്നും പൃഥ്വിരാജിന്‍റെ ഡെഡിക്കേഷന്‍ വിസ്മയിപ്പിക്കുന്നതാണെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

സംവിധായകന്‍ മണിരത്‌നവും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സിനിമ അവസാനിപ്പിച്ച രീതി അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞ് പൃഥ്വിരാജിന് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് പൃഥ്വി പോസ്റ്റ് ചെയ്തിരുന്നു.

ആദ്യദിവസം ഫാന്‍സ് ഷോ ഇല്ലാതെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ചിത്രമായി ആടുജീവിതം മാറി. ഇന്റര്‍നാഷണല്‍ ലെവല്‍ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News