സഞ്ജുവു ഞാനും തമ്മില്‍ മികച്ച കെമിസ്ട്രി: റിഷഭ് പന്ത്

സഞ്ജു സാംസണും താനും തമ്മില്‍ മികച്ച ഒരു കെമിസ്ട്രിയുണ്ടെന്ന് റിഷഭ് പന്ത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരങ്ങളായിരിക്കെ ഇരുവരും തമ്മിലുള്ള ഓര്‍മകളെ കുറിച്ചും റിഷഭ് പന്ത് ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

‘മനോഹരമായൊരു കെമിസ്ട്രി സഞ്ജുവിനും എനിക്കും തമ്മില്‍ ഉണ്ടായിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരങ്ങളായിരിക്കെ ഒരിക്കല്‍ സഞ്ജു എന്റെയടുത്തേക്ക് വന്നു. ഇന്നത്തെ ഗെയിം പ്ലാന്‍ എന്താണെന്നാണ് അദ്ദേഹം ചോദിച്ചത്. നമുക്ക് അടിച്ച് തകര്‍ക്കാമെന്നായിരുന്നു ഞാന്‍ അന്ന് നല്‍കിയ മറുപടി,’ റിഷഭ് പന്ത് പറഞ്ഞു.’

Also Read: മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി സജി ചെറിയാൻ

നിലവില്‍ ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായാണ് ഇരുവരും സ്ഥാനം പിടിച്ചിരിക്കുന്നത്. റിഷഭ് പന്താണ് ഇന്ത്യന്‍ ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമില്‍ പരീക്ഷിക്കുക. പരിക്കിന്റെ പിടിയില്‍ പൂര്‍ണമായും മോചിതനായ റിഷഭ് പന്ത് ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. അതേസമയം, ഐപിഎല്ലില്‍ മലയാളികളുടെ പ്രിയതാരമായ സഞ്ജു സാംസണ്‍ ഈ സീസണില്‍ അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ബാറ്റിങ്ങിലും ക്യാപ്ടന്‍സിയിലും ഒന്നാം നമ്പര്‍ പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News