ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസം പകരുകയാണ് ഋഷഭ് പന്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. കാറപകടത്തില്‍ പരുക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന പന്ത് വീണ്ടും ബാറ്റിങ് ആരംഭിച്ചു.
കഴിഞ്ഞ ദിവസം ദില്ലിയില്‍ വെച്ചുനടന്ന ഒരു പരിശീലന മത്സരത്തില്‍ ഋഷഭ് പന്ത് ബാറ്റ് ചെയ്യുന്നതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പന്ത്. ദില്ലി ക്യാപിറ്റല്‍സിന്‍റെ സഹഉടമകളായ ജെഎസ്ഡബ്ല്യു ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ കഴിഞ്ഞ ദിവസം പന്ത് പങ്കെടുത്തിരുന്നു.
ALSO READ: പുതുപ്പള്ളിയെ മുന്നിലെത്തിക്കാൻ ജെയ്ക് വിജയിക്കും: എം വി ഗോവിന്ദന്‍
കഴിഞ്ഞ ഡിസംബറിലാണ് ദില്ലി-ഡെറാഡൂണ്‍ ഹൈവെയില്‍ പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാറിന് തീ പിടിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് കടക്കാനായതിനാലാണ് പന്തിന് ജീവന്‍ തിരികെ ലഭിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പന്ത് മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതേത്തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും, 2023 സീസണ്‍ ഐപിഎല്ലും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലുമെല്ലാം പന്തിന് നഷ്ടമായിരുന്നു.
2023 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ടീമിലേക്ക് തിരികെ വരുന്ന കാര്യം സംശയമാണ്. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ നില്‍ക്കുമ്പോള്‍ പരുക്കില്‍ നിന്ന് മുക്തനായാലും ഇത്തവണ ടീമില്‍ ഇടംനേടാനാകുന്ന കാര്യത്തില്‍ പന്തിന്‍റെ ആരാധകര്‍ക്ക് ആശങ്കയുണ്ട്.
ALSO READ: പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടം; എം വി ഗോവിന്ദൻ മാസ്റ്റർ
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here