പന്ത് ഗ്രൗണ്ടിലേക്ക് തിരിച്ചു വരുന്നു; റിപ്പോര്‍ട്ട് പുറത്ത്

വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് തിരിച്ചെത്തുന്നു. വരുന്ന ഐപിഎല്‍ സീസണില്‍ താരം ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലൂടെയായിരിക്കും കളത്തിലേക്കുള്ള മടങ്ങി വരവ്. ഈ മാസം 19നു മിനി താര ലേലം ദുബൈയില്‍ നടക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായി ടീം നടത്തിയ ചര്‍ച്ചകളില്‍ പന്തും സജീവമായുണ്ടായിരുന്നു.

Also Read: കേന്ദ്രത്തിന്റെ ധനക്കമ്മി; അനുവദനീയമായതിന്റെ ഇരട്ടിയിലധികം എന്നു സമ്മതിച്ച് കേന്ദ്രം

ഈയടുത്ത് കൊല്‍ക്കത്തയില്‍ ടീമിന്റെ ക്യാമ്പ് സംഘടിപ്പിച്ചപ്പോഴും ടീമിലുണ്ടായിരുന്നു. ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി, പരിശീലകരായ റിക്കി പോണ്ടിങ്, പ്രവീണ്‍ ആംബ്രെ എന്നിവരടക്കമുള്ളവരുടെ നിരീക്ഷണത്തില്‍ താരം പരിശീലനവും നടത്തി.

അപകടത്തെ തുടര്‍ന്നു താരത്തിനു ഐപിഎല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമായി. 2016ലാണ് പന്ത് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ടീമിനായി 98 മത്സരങ്ങള്‍ കളിച്ച താരം 2,838 റണ്‍സ് നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News