വേദന കൊണ്ട് പുളഞ്ഞ് പന്ത്; പരിക്കേറ്റത് ഓപറേഷൻ ചെയ്ത കാലിൽ, തിരിച്ചടിയാകുമോ?

pant

വിക്കറ്റ് കീപ്പർ- ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ കാൽമുട്ടിന് പരുക്കേറ്റു. വാഹനാപകടത്തിന് ശേഷം ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയ ഇടത് കാലിന്റെ മുട്ടിനാണ് പരിക്കേറ്റത്. കാലിന് വീക്കമുണ്ടെന്ന് ടീം ഫിസിയോ അറിയിച്ചു.

Also Read: വനിതാ ടി20 ലോകകപ്പ് സെമി: ചാമ്പ്യന്മാര്‍ക്ക് തുടക്കം പാളി, കഴിഞ്ഞ ഫൈനലിന് പകരം വീട്ടാന്‍ ദക്ഷിണാഫ്രിക്ക

2022-ന്റെ അവസാനത്തിലാണ് പന്ത് വാഹനാപകടത്തിൽ പെട്ടത്. അന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്. മാത്രമല്ല, എല്ലാ മുറിവുകളെയും അതിജയിച്ച് വീണ്ടും മൈതാനത്തെത്തുകയും ചെയ്തു.

വീക്കമുണ്ടെങ്കിലും വെള്ളിയാഴ്ച ന്യൂസിലാൻഡിനെതിരായ മൂന്നാം ദിനം കളത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. ന്യൂസിലാൻഡിൻ്റെ ഒന്നാം ഇന്നിംഗ്‌സിൻ്റെ 37-ാം ഓവറിലാണ് പന്ത് പന്തിന്റെ മുട്ടിൽ തട്ടിയത്. രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് കുത്തനെ സ്പിൻ ചെയ്താണ് കാലിൽ തട്ടിയത്.

വേദന കൊണ്ട് പുളഞ്ഞ പന്ത് മൈതാനം വിടുകയും പകരം ധ്രുവ് ജുറൽ എത്തുകയും ചെയ്തു. 20 റൺസെടുത്ത പന്തായിരുന്നു ഇന്നിംഗ്‌സിലെ ടോപ് സ്‌കോറർ. ടീം ഒന്നാകെ എടുത്തത് വെറും 46 റൺസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News