പന്തിൽ പ്രതീക്ഷയുമായി ആരാധകർ; കളിക്കളത്തിൽ തിരിച്ചെത്തി താരം

കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഋഷഭ് പന്ത് തിരിച്ചെത്തുന്നു.ചികിത്സയ്ക്ക് ശേഷം താരം ആദ്യമായി വാം അപ് കളിച്ചിരിക്കുകയാണ് എന്ന വാർത്ത ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ സന്തോഷമാണ് നൽകുന്നത്.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന സമിതിയും ഇന്ന് ചേരും

പന്തിന്റെ തിരിച്ചുവരവിലൂടെ 2024 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.വരുന്ന ഐപിഎൽ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് നയിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പന്ത് ഒരു മത്സരത്തിനായി പൂര്‍ണമായി മൈതാനത്തിറങ്ങുന്നത്. ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബറിലാണ് ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവെയില്‍ പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാറിന് തീ പിടിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് കടക്കാനായതിനാലാണ് പന്തിന് രക്ഷപ്പെടാനായത്. മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിപരിക്കേറ്റ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയും പരിശീലനവും നടത്തിവരികയായിരുന്നു. ഈ സഹാചര്യത്തിൽ നിരവസ്‌ഥി മത്സരങ്ങൾ പന്തിനു നഷ്ടമായിരുന്നു.

ALSO READ: ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് നിരക്കിളവുമായി എയർ ഇന്ത്യാ; സൗജന്യ ഹാൻഡ് ബാഗേജ് അലവൻസിലും മാറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News